ഹൈദരാബാദ് : ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ചുറി. ഏകദിന ക്രിക്കറ്റിൽ 200 റൺസ് നേടുന്ന 11-ാമത്തെ താരമാണ് ഗിൽ. കൂടാതെ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവുമായി ഗിൽ. 146 പന്തിലാണ് ഗിൽ തന്റെ 200 റൺസ് നേട്ടം സ്വന്തമാക്കിയത്. 148 പന്തിൽ 19 ഫോറും ഒമ്പത് സിക്സറുകളുമായി 208 റൺസെടുത്ത് ഗിൽ പുറത്താകുകയായിരുന്നു. ഈ നേട്ടത്തോടെ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗിൽ.
ഗില്ലിന്റെ ഡബിൾ സെഞ്ചുറിയുടെ മികവിൽ ഹൈദരാബദിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ 350 റൺസ് വിജയലക്ഷ്യമുയർത്തി. ഇന്ത്യൻ ഇന്നിങ്സിൽ ഗില്ലിന് പുറമെ മറ്റൊരു താരവും ഇന്ത്യൻ സ്കോർ ബോർഡിന് വേണ്ടി കാര്യമായ പ്രകടനങ്ങൾ പുറത്തെടുത്തില്ല. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ 60 റൺസ് ഉയർത്തിയതിന് ശേഷം ഗിൽ അക്ഷരാർഥത്തിൽ ഒറ്റയാനായി ഇന്ത്യക്ക് വേണ്ടി കളിക്കുകയായിരുന്നു.
ALSO READ : IND vs NZ : ന്യൂസിലാൻഡിനെതിരെ ശ്രയസ് ഐയ്യർ പുറത്ത്; പകരം യുവതാരത്തെ ടീമലേക്ക് വിളിച്ച് ബിസിസിഐ
double hundred For Shubhman Gill the Future GOOAAAATTTTT #shubhmangill
Take a bow brother >>> #ShivThakare
— Damon (Back up id ) (@_RCBTweets04) January 18, 2023
ലോക്കി ഫെർഗുസൻ എറിഞ്ഞ 49-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയാണ് ഗിൽ തന്റെ ചരിത്രം നേട്ടം കുറിക്കുന്നത്. തുടർച്ചയായ ഇന്നിങ്സുകളിലുള്ള താരത്തിന്റെ സെഞ്ചുറി നേട്ടവും കൂടിയാണിത്. കാര്യവട്ടത്ത് ശ്രീലങ്കയ്ക്കെതിരെ നടന്ന അവസാന ഏകദിന മത്സരത്തിലും ഗിൽ സെഞ്ചുറി നേടിയിരുന്നു.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ഹെൻറി ഷിപ്ലിയും ഡാരിൽ മിച്ചലും രണ്ട് വിക്കറ്റുകൾ വീതം നേടി. ലോക്കി ഫെർഗൂസൻ, ബ്ലെയിർ ടിക്കനെർ, മിച്ചൽ സാന്റനെർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. കിവീസിനെതിരെയുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇന്നത്തെ മത്സരത്തിന് ശേഷം 21-ാം തീയതി റായിപൂരിലും 25-ാം തീയതി ഇൻഡോറിലും വെച്ചാണ് ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...