India vs England 2nd ODI: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം; സെഞ്ച്വറിയടിച്ച് ഹിറ്റ്മാൻ

കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ആണ് ഇന്ത്യ, ഇംഗ്ലണ്ട് രണ്ടാം ഏകദിനം നടന്നത്. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 10:36 PM IST
  • 119 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
  • ഇം​ഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയക്ഷ്യം 44.3 ഓവറിൽ ഇന്ത്യ മറികടന്നു.
  • 90 പന്തിൽ നിന്ന് 12 ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് രോ​ഹിത് 119 റൺസ് നേടിയത്.
India vs England 2nd ODI: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം; സെഞ്ച്വറിയടിച്ച് ഹിറ്റ്മാൻ

കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. രണ്ടാം ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 119 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഇം​ഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയക്ഷ്യം 44.3 ഓവറിൽ ഇന്ത്യ മറികടന്നു. 

487 ദിവസങ്ങൾക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമയുടെ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിൻ്റെ പ്രധാന ആ‌കർഷണം. 90 പന്തിൽ നിന്ന് 12 ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് രോ​ഹിത് 119 റൺസ് നേടിയത്. ഏകദിന ക്രിക്കറ്റ് കരിയറിലെ 32‍ാം സെഞ്ച്വറിയാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. ഇം​ഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് - ​ഗിൽ കൂട്ടുകെട്ട് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ 136 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 52 പന്തിൽ നിന്ന് 60 റൺസ് നേടി ​ഗിൽ രോഹിത് ശർമയ്ക്ക് മികച്ച പിന്തുണ നൽകി. തുടർന്ന് ക്രീസിലെത്തിയ വിരാട് കോഹ്ലി നിരാശപ്പെടുത്തി. അഞ്ച് റൺസ് മാത്രമെടുത്ത കോഹ്ലിയെ ആദിൽ റഷീദ് പുറത്താക്കി. 30ാം ഓവറിൽ രോഹിത് മടങ്ങിയതോടെ ശ്രേയസ് അയ്യർ - അക്സർ പട്ടേൽ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ശ്രേയസ് അയ്യർ 44 റൺസ് എടുത്ത് പുറത്തായപ്പോൾ അക്സർ പട്ടേൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നു. 

പിന്നീട് ക്രീസിലെത്തിയ കെ എൽ രാഹുലിനും ഹാർദ്ദിക് പാണ്ഡ്യയെയും പത്ത് റൺസ് മാത്രമെടുത്ത് പുറത്തായി. അക്സറിനോടൊപ്പം ചേർന്ന രവീന്ദ്ര ജ‍ഡേ‍ജ( 11) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇം​ഗ്ലണ്ടിന് വേണ്ടി ഓവർട്ടൺ രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് പണിമുടക്കിയത് കളിയുടെ ഒഴുക്കിനെ ബാധിച്ചു. ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ച ശേഷം രണ്ട് തവണയാണ് ഫ്ലഡ് ലൈറ്റ് പണിമുടക്കിയത്. ഇതുമൂലം ഇരുടീമുകൾക്കും ​ഇടയ്ക്ക് ​ഗ്രൗണ്ട് വിടേണ്ടിവന്നു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇം​ഗ്ലണ്ടിന് ഓപ്പണർമാരായ ഫിൾ സാൾട്ടും ഡക്കറ്റും മികച്ച തുടക്കമാണ് നൽകിയത് ആദ്യ വിക്കറ്റിൽ 81 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ആദ്യ ഏകദിന മത്സരം കളിച്ച സ്പിന്നർ വരുൺ ചക്രവർത്തി സാൾട്ടിൻ്റെ വിക്കറ്റ് വീഴ്ത്തി ഓപ്പണിങ് സഖ്യത്തെ തകർത്തു. 21 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തതിന് പിന്നാലെ 65 റൺസ് നേടിയ ഡക്കറ്റും പുറത്തായി. മൂന്നാമനായി വന്ന ജോ റൂട്ട് 69 റൺസെടുത്ത് ഇം​ഗ്ലണ്ടിൻ്റെ സ്കോർ നീക്കി. ഹാരി ബ്രൂക്ക് (31), ജോസ് ബട്ലർ (34), ലിവിം​ഗ്സ്റ്റൺ (41) എന്നിവരാണ് ഇം​ഗ്ലണ്ടിന് വേണ്ടി റൺസ് നേടിയ മറ്റ് താരങ്ങൾ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജ‍ഡേജയാണ് ഇന്ത്യക്ക് വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News