Kendra Yoga in March: സൂര്യനും വ്യാഴവും സൃഷ്ടിക്കും ശുഭയോ​ഗം; മാർച്ച് 2 മുതൽ ഇവർക്ക് സുവർണ്ണ കാലം

Kendra Yoga March 2025: ​ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് മോശം ഫലങ്ങളും ഇത് മൂലം സംഭവിക്കാം. 

 

1 /5

സൂര്യനും വ്യാഴവും ചേർന്ന് കേന്ദ്രയോ​ഗം രൂപീകരിക്കാൻ പോകുകയാണ്. മാർച്ച് രണ്ടിന് സൂര്യനും വ്യാഴവും 90 ഡിഗ്രി ദൂരത്തില്‍ വരികയും കേന്ദ്രയോ​ഗമെന്ന ശുഭയോ​ഗം രൂപപ്പെടുകയും ചെയ്യും. വേദ ജ്യോതിഷ പ്രകാരം ഇത് വളരെ ശുഭകരമായ യോ​ഗമാണ്. ഏതൊക്കെ രാശികൾക്കാണ് ഈ യോ​ഗത്തിലൂടെ നേട്ടമുണ്ടാകുകയെന്ന് നോക്കാം.   

2 /5

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ കൈവരും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. ഇടവം രാശിക്കാരെ വലിയ പദവികൾ തേടിയെത്തും. സമൂഹത്തില്‍ സ്ഥാനമാനം വര്‍ധിക്കും. ബിസിനസിലും കരിയറിലും ഉയരങ്ങൾ കീഴടക്കും. ശമ്പള വർധനവും പ്രമോഷനും ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

3 /5

മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ അനുകൂലഫലങ്ങള്‍ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. ബിസിനസിൽ ലാഭം നേടാനാകും. കഠിനാധ്വാനത്തിലൂടെ ഏത് ബുദ്ധിമുട്ടേറിയ കാര്യവും നേടിയെടുത്താനാകും. ജോലിയിൽ ഉന്നത പദവികൾ സ്വന്തമാക്കാനാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

4 /5

കന്നി രാശിക്കാർക്ക് അവർ ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കുന്ന കാലമാണിത്. വീട്ടിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കും. ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ശമ്പളവർധനവ് പ്രതീക്ഷിക്കാം. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola