FIFA World Cup 2022 : പോർച്ചുഗലിന്റെ ബഞ്ചിലും ക്രിസ്റ്റ്യാനോ റൊണാൾഡോ; താരം കോച്ചുമായി തെറ്റിയെന്ന് റിപ്പോർട്ട്

FIFA World Cup 2022 Portugal Playing Eleven ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തെ 60-ാം മിനിറ്റിൽ പിൻവലിച്ചപ്പോൾ റൊണാൾഡോ കോച്ചിന്മേൽ നീരസം പ്രകടമാക്കുകയും ചെയ്തു

Written by - Jenish Thomas | Last Updated : Dec 7, 2022, 12:16 AM IST
  • സൂപ്പർ താരത്തെ പകരക്കാരുടെ പട്ടികയിലാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയുമായിട്ടുള്ള മത്സരത്തെ തുടർന്ന് താരവും കോച്ചും തമ്മിൽ തെറ്റി
FIFA World Cup 2022 : പോർച്ചുഗലിന്റെ ബഞ്ചിലും ക്രിസ്റ്റ്യാനോ റൊണാൾഡോ; താരം കോച്ചുമായി തെറ്റിയെന്ന് റിപ്പോർട്ട്

FIFA World Cup 2022 Portugal Playing XI : ഖത്തർ ലോകകപ്പിന്റെ പ്രീക്വർട്ടറിലെ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിന്റെ പ്ലേയിങ് ഇലവനിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴുവാക്കി. സൂപ്പർ താരത്തെ പകരക്കാരുടെ പട്ടികയിലാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയുമായിട്ടുള്ള മത്സരത്തെ തുടർന്ന് താരവും കോച്ചും തമ്മിൽ തെറ്റിയെന്നും ഇതെ തുടർന്നാണ് റൊണാൾഡോയെ നിർണായക മത്സരത്തിൽ ബെഞ്ചിൽ ഇരുത്തിയത്. 

ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തെ 60-ാം മിനിറ്റിൽ പിൻവലിച്ചപ്പോൾ റൊണാൾഡോ കോച്ചിന്മേൽ നീരസം പ്രകടമാക്കുകയും ചെയ്തു. ഇതിൽ കോച്ച് സാന്റോസ് അതൃപ്തി പ്രകടമാക്കുകയും ചെയ്തു. ഇതെ തുടർന്നാണ് ഇന്ന് സ്വിറ്റ്സർലാൻഡിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴുവാക്കി ബെനിഫിക്ക താരം ഗോൺസാലോസ് റാമോസിന് ഉൾപ്പെടുത്തിയത്. 

ALSO READ : FIFA World Cup 2022 : ചരിത്രത്തിൽ ആദ്യമായി മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടറിൽ; സ്പെയിനെ തകർത്തത് പെനാൽറ്റിയിൽ

നേരത്തെ മാഞ്ച്സ്റ്റർ യുണൈറ്റഡിലും സമാനമായി നിലപാട് കോച്ച് എറിക് ടെൻ ഹാഗ് സ്വീകരിച്ചപ്പോൾ സൂപ്പർ താരം രംഗത്തെത്തിയിരുന്നു. തുടർന്ന് യുണൈറ്റഡ് താരത്തെ ടീമിൽ നിന്നും പുറത്താക്കി. നിലവിൽ ഫ്രീ ഏജന്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൌദി അറേബ്യൻ ക്ലബായി അൽ നാസർ മാത്രമാണ് നിലവിൽ പോർച്ചുഗീസ് സൂപ്പർ താരത്തിനായി ആഗ്രഹം പ്രകടപ്പിച്ചിട്ടുള്ളത്.

പോർച്ചുഗലിന്റെ പ്ലേയിങ് ഇലവൻ

ഡിയഗോ കോസ്റ്റ, ഡിഗോ ഡാലോട്ട്, പെപ്പെ, റൂബെൻ ഡയസ്, റാഫേൽ ഗിറേറോ. ഒക്ടാവിയോ, വില്യം കാർവാഹോ, ബെർനാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഷാവോ ഫെലിക്സ്, റാമോസ്

പോർച്ചുഗൽ സ്വിറ്റ്സർലാൻസ് മത്സരത്തിന്റെ വിജയികളാകും ക്വാർട്ടറിൽ മോറോക്കോയെ നേരിടുക. സ്പെയിനെ പെനാൽറ്റിയിൽ തകർത്താണ് ആഫ്രിക്കൻ രാജ്യം ആദ്യമായി ക്വാർട്ടറിൽ പ്രവേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News