ദോഹ : ഫിഫ ലോകകപ്പ് ക്വാർട്ടറിൽ ആദ്യമായി പ്രവേശിച്ച് ആഫ്രിക്കൻ ടീമായ മൊറോക്കോ. പ്രീക്വാർട്ടർ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനെ പെനാൽറ്റിയിൽ തകർത്താണ് വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ഖത്തർ ലോകകപ്പിലെ അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ. ഇതിന് മുമ്പ് കൊമെറൂണും ഘാനയും സെനെഗലും മാത്രമാണ് ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്.
ഗോൾരഹിതമായ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഒട്ടിലൂടെ മൊറോക്കോ ജയം സ്വന്തമാക്കുന്നത്. എടുത്ത പെനാൽറ്റി കിക്കിന്റെ ഒരു ഷോട്ട് പോലും സ്പാനിഷ് താരങ്ങൾ മോറോക്കയുടെ ഗോൾ വലയിൽ എത്തിച്ചില്ല. സ്പെയിന്റെ പാബ്ലോ സറാബിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി അകന്നപ്പോൾ കാലോസ് സൊലേറുടെയും സെർജിയോ ബുസ്ക്വെറ്റിസിന്റെയും ഷോട്ടുകൾ മൊറോക്കിയൻ ഗോൾകീപ്പർ യാസിൻ ബൊയന്യു തടഞ്ഞു. അബ്ദേഹമിദ് സാബരി, ഹക്കീം സിയക്ക്, അക്രഫ് ഹക്കീമി എന്നിവർ എടുത്ത് പെനാൽറ്റി കൃത്യമായി സ്പാനിഷ് ഗോൾ വലയിൽ എത്തി. പക്ഷെ ബാഡ്ര ബെനോണിന്റെ ഗോൾ സ്പെയിന്റെ ഗോൾ കീപ്പർ ഉനയ് സിമോൺ തടയുകയും ചെയ്തു.
മത്സരത്തിൽ ഉടനീളം സ്പെയിന്റെ ആധിപത്യമായിരുന്നു കാണാൻ ഇടയായത്. എന്നാൽ ഗോൾ അടിക്കാൻ മാത്രം സ്പാനിഷ് താരങ്ങൾക്ക് സാധിച്ചില്ല. മികച്ച പാസുകളുമായി സ്പെയിൻ താരങ്ങൾ മോറോക്കയുടെ ബോക്സിലേക്കെത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഒരു ക്ലിനിക്കൽ ഫിനിഷർ ഇല്ലാത്തതാണ് സ്പാനിഷ് ടീമിന് വലച്ചത്. 13 ഷോട്ട് സ്പെയിൻ ഉതിർത്തെങ്കിൽ ആകെ ഷോട്ട് മാത്രമാണ് ഓൺ ടാർഗെറ്റിലേക്ക് പോയിട്ടുള്ളത്. വൻ പ്രതിരോധ കോട്ടയാണ് മോറോക്കോ സ്പെയിന്റെ ആക്രമണത്തെ തടയാൻ കെട്ടിയത്. അത് പൊളിക്കാൻ സ്പാനിഷ് പടയ്ക്ക് സാധിച്ചില്ല.
ഇന്ന് അർധ രാത്രി 12.30ന് നടക്കുന്ന പോർച്ചുഗീസ് സ്വിറ്റ്സർലാൻഡ് മത്സരത്തിന്റെ വിജയികളാകും ക്വാർട്ടറിൽ മൊറോക്കയുടെ എതിരാളി. ലുസൈൽ സ്റ്റേഡയിത്തിൽ വെച്ചാണ് പോർച്ചുഗൽ സ്വിസ് പോരാട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...