ICC World Cup 2023: ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും തകര്‍പ്പന്‍ വിയം നേടി ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായിരുന്നു സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ആ പരിക്കിൽ നിന്ന് പാണ്ഡ്യ ഇതുവരെ കരകയറിയിട്ടില്ല. സ്വന്തം പന്ത് ഫീൽഡ് ചെയ്യുന്നതിനിടെ പന്ത് നേരിട്ട് കണങ്കാലിൽ തട്ടിയാണ് പരിക്കേറ്റത്. നോക്കൗട്ട് മത്സരങ്ങൾക്ക് മുമ്പ് ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. പൂർണ ആരോഗ്യവാനാകാന്‍ സമയമെടുക്കുമെന്നതിനാല്‍ പാണ്ഡ്യയ്ക്ക് ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്താകേണ്ടി വന്നിരിയ്ക്കുകയാണ്. അതായത് ഇനിയുള്ള മത്സരങ്ങളില്‍ ഹാർദിക് പാണ്ഡ്യയുടെ മാജിക് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണുവാന്‍ സാധിക്കില്ല.
ബംഗ്ലാദേശിനെതിരെ സ്വന്തം പന്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യയുടെ ഇടതുകണങ്കാലിന് പരിക്കേറ്റത്. ഇതിന് ശേഷം ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ പാണ്ഡ്യയ്ക്ക് കളിക്കാനായില്ല.
Aldo Read: Preeti Yoga on Dhanteras 2023: ധന്തേരസില് ശുഭകരമായ പ്രീതിയോഗം, എല്ലാ ആഗ്രഹങ്ങളും സഫലമാകും!!
അതേസമയം, ടീം ഇന്ത്യയില്‍നിന്ന് പുറത്തായ ശേഷം പാണ്ഡ്യയുടെ ആദ്യ പ്രതികരണം പുറത്തു വന്നിരിയ്ക്കുകയാണ്. "ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാകില്ലെന്നത് വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്, ഞാൻ ടീമിനൊപ്പമുണ്ടാകും, എല്ലാ മത്സരങ്ങളിലും ഓരോ പന്തിലും കളിക്കാരെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. നിങ്ങളുടെ സഹകരണം അതിശയകരമായിരുന്നു. ഈ ടീം ഏറെ സവിശേഷമാണ്, ഈ ടീം ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തും", പാണ്ഡ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
Tough to digest the fact that I will miss out on the remaining part of the World Cup. I'll be with the team, in spirit, cheering them on every ball of every game. Thanks for all the wishes, the love, and the support has been incredible. This team is special and I'm sure we'll… pic.twitter.com/b05BKW0FgL
— hardik pandya (@hardikpandya7) November 4, 2023
ബിസിസിഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പാണ്ഡ്യ ബെംഗളൂരുവിൽ പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും കണങ്കാലിന് വീണ്ടും നീര് ഉണ്ടാവാന്‍ തുടങ്ങി. അതിനാൽ, ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനുള്ള സാധ്യതയില്ല, പാണ്ഡ്യയുടെ കാലിന് ഒടിവൊന്നുമില്ല. ഇതൊരു ചെറിയ പരിക്കാണ്, അദ്ദേഹം പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും പെട്ടെന്ന് ഇടത് കണങ്കാൽ നീരുവയ്ക്കാന്‍ തുടങ്ങിയതിനാല്‍ ബൗളിംഗ് നടത്താന്‍ സാധിക്കില്ല, ബിസിസിഐ വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യ പുറത്തായതോടെ പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ ടീം ഇന്ത്യയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2023 ക്രിക്കറ്റ് ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. ടീം ഇന്ത്യയുടെ നിര്‍ണ്ണായക ശക്തിയാണ് എന്നും ഹാർദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീം ഇത്രമാത്രം ശക്തമാകാൻ കാരണവും പാണ്ഡ്യയാണ്. കാരണം മധ്യനിരയിൽ കളിക്കുന്ന സ്റ്റാർ ഓൾറൗണ്ടർ പാണ്ഡ്യ ടീമിന് മികച്ച ബാലൻസ് നൽകുന്നു. ഇത് കൂടാതെ പാണ്ഡ്യയുടെ മികച്ച ബൗളിംഗ് എന്നും എതിരാളികള്‍ക്ക് തലവേദനയാണ്. ബൗളിംഗിലും ബാറ്റിംഗിലും മികവ് പുലര്‍ത്തുന്ന പാണ്ഡ്യ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഈ ലോകകപ്പിന്റെ ഇനിയുള്ള മത്സരങ്ങള്‍ അതായത് പാണ്ഡ്യയില്ലാത്ത മത്സരങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വേദനയാവും, ആരാധകര്‍ പാണ്ഡ്യയെ മിസ് ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.