ലണ്ടൺ : കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ ഇനി മിനിറ്റകൾ മാത്രം ബാക്കി നിൽക്കവെ ഇന്ത്യൻ ക്യമ്പിൽ ആശങ്ക. ടൂർണമെന്റിൽ പി വി സിന്ധു പങ്കെടുക്കുന്നതിൽ അവ്യക്തത. താരത്തിന്റെ കോവിഡ് പരിശോധന ഫലങ്ങളിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് ഐസോലേഷനിലേക്ക് മാറ്റി. പരിക്ക് മൂലം ജാവലിൻ താരം നീരജ് ചോപ്ര പിന്മാറിയതിന് പിന്നാലെ സിന്ധുവിന്റെ വാർത്തയും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
ബിർമിങ്ഹാമിൽ എത്തിയ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ കോവിഡ് പരിശോധന ഫലങ്ങളിൽ വ്യതിയാനം കണ്ടെത്തിയെന്നും സിന്ധു നിരീക്ഷണത്തിനായി മറ്റൊരുടത്തേക്ക് മാറ്റിയതായി ടൈം ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. സിന്ധു ഉൾപ്പെടെ പത്ത് ഇന്ത്യൻ താരങ്ങളാണ് കോമൺവെൽത്ത് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.
ALSO READ : CWG 2022 : കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങ്; ലൈവായി കാണാം, എപ്പോൾ, എവിടെ, എങ്ങനെ?
കഴിഞ്ഞ ഇന്ത്യയുടെ പതാക വാഹകയായി സിന്ധുവിന്റെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പിന്മാറിയതോടെയാണ് ഐഒസി ദേശീയ പതാക സിന്ധുവിന് ഏൽപ്പിച്ചത്. എന്നാൽ ഇന്ന് ഇന്ത്യൻ സമയം 11.30ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആരാകും ദേശീയ പതാക വഹിക്കുക എന്നതിൽ അവ്യക്തത ഉണർന്നിരിക്കുകയാണ്.
215 കായിക താരങ്ങൾ ഉൾപ്പെടെ 322 പേരാണ് ഇന്ത്യയിൽ നിന്ന് വിവിധ ഇനങ്ങളിലായി പ്രതിനിധീകരിക്കാൻ ബിർമിങ്ഹാമിൽ എത്തിച്ചേർന്നിരിക്കുന്നത്. 72 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് 5000ത്തിൽ അധികം കായിക താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ബിസിനെസ് നഗരമായ ബിർമിങ്ഹാമിലേക്കെത്തിച്ചേർന്നിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്.
ALSO READ : CWG 2022 : എന്താണ് ഈ കോമൺവെൽത്ത്? ഇന്ത്യ ഉൾപ്പെടെ ഏതൊക്കെ രാജ്യങ്ങളാണ് പട്ടികയിലുള്ളത്?
കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങ് എങ്ങനെ എപ്പോൾ എവിടെ കാണാം?
ഇന്ന് ജൂലൈ 28നാണ് കോമൺവെൽത്ത് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. പരിക്കേറ്റ് നീരജ് ചോപ്ര ഗെയിംസിൽ നിന്നും പിന്മാറിയതിനാൽ ഒളിമ്പിക്സ് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നത്. സോണിക്കാണ് മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ഒപ്പം ഡിഡി സ്പോർട്സിലും ഗെയിംസ് തത്സമം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഓൺലൈനായി സോണി ലിവ് ആപ്ലിക്കേഷനിലും മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.