ഗോവ: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സി ടീം മാനേജർ ചാൾസ് കുഡ്രാറ്റിനെ പുറത്താക്കി. പുതിയ സീസണിലെ ടീമിൻ്റെ മോശം പ്രകടനമാണ് ടീം മാനേജ്മെൻ്റെ കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ തുടർ തോൽവിയാണ് മാനേജുമെൻ്റിന് കോച്ചു മാറ്റാൻ തീരുമാനത്തിൽ ഉറച്ച് നിൽക്കേണ്ടി വന്നത്. ഏറ്റവും അവസാനം മുംബൈക്കെതിരെ 3-1നാണ് ബിഎഫ്സി തോറ്റത്. കുഡ്രാറ്റിന് പകരമായി കഴിഞ്ഞ നാല് സീസണുകളിലായി ബിഎഫ്സിക്കൊപ്പമുണ്ടായിരുന്ന നൗഷാദ് മൂസയെ ഇടക്കാല കോച്ചായി നിയമിച്ചു.
For every magical night at the Fortress, for every time you pumped your fist in the air, for that third star above our badge and for so much more. #ThankYouCarles pic.twitter.com/2Q8DU9IfnD
— Bengaluru FC (@bengalurufc) January 6, 2021
ഐഎസ്എല്ലിൽ (ISL) എത്തിയതിന് ശേഷം കഴിഞ്ഞ എല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ബെംഗളൂരുവിനെ അല്ല ഇത്തവണ ആരാധകർ ഗോവയിൽ കണ്ടത്. മികച്ച അറ്റാക്കിങ് ഫുട്ബോൾ ശൈലി തുടരുന്ന ടീമിന് ഈ സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും മൂന്നെണ്ണത്തിൽ മാത്രമെ ജയിക്കാൻ സാധിച്ചിട്ടുള്ളു. അതിൽ അവസാന മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ സാധിക്കാത്തത് ടീമിനുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. അവസാനം മുബൈക്കെതിരെ ഐക്യത്തോടെ കളിക്കാൻ പോലും ബെംഗളൂരു മറന്നിരുന്നു. നിലവിൽ ഐഎസ്എൽ പോയിന്റ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി.
ALSO READ: ഭാഗ്യം മാനം പോയില്ല; Blasters- East Bengal മത്സരം സമനിലയിൽ
ക്ലബിന് പുതിയ ഒരു നേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യമെത്തിയും അതിനാൽ ക്ലബും ചാൾസ് കുഡ്രാറ്റുമായി പരസ്പര ധാരണയോട് വേർപിരിയുന്നു എന്ന് ബെംഗളൂരു എഫ്സി (Bengaluru FC) ഡയറക്ടർ പാർഥ് ജിൻഡാൽ പറഞ്ഞു.
ALSO READ: കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ
നിലവിൽ ഇത് കുഡ്രാറ്റിൻ്റെ ബെംഗളൂരു എഫ്സിയിലെ അഞ്ചാം സീസണാണ്. മുൻ കോച്ച് ആൽബേർട്ട് റോക്കയുടെ അസിസ്റ്റൻ്റായിയാണ് കുഡ്രാറ്റ് ബെംഗളൂരുവിൽ എത്തുന്നത്. റോക്ക ക്ലബ് വിട്ടതിന് ശേഷം ബിഎഫ്സിയെ നയിക്കാൻ ടീം മാനേജുമെൻ്റ് കുഡ്രാറ്റിനെ ഏൽപ്പിക്കുകയായിരുന്നു. 2018-19 സീസണിൽ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതായും ഐഎസ്എൽ കപ്പും ഒരുമിച്ച കുഡ്രാറ്റിന്റെ കീഴിൽ ബെംഗളൂരു നേടി. ഐഎസ്എൽ ചരിത്രത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കപ്പ് സ്വന്തമാക്കിയ ആദ്യ ക്ലബാണ് ബിഎഫ്സി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...