Today's Horoscope: ഈ രാശിക്കാരാണോ നിങ്ങൾ? എങ്കിൽ ഇന്നത്തെ ദിവസം ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം; അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധാപൂർവം മാത്രം തീരുമാനങ്ങൾ എടുക്കുക. കടം വാങ്ങുന്നത് ഒഴിവാക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്. മേലുദ്യോ​ഗസ്ഥനുമായി നല്ല ബന്ധം സ്ഥാപിക്കുക.   

2 /13

ഇടവം രാശിക്കാർ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. നിങ്ങളുടെ വരുമാനം വർദ്ധിക്കും. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള അവസരമുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപം നല്ല വരുമാനം നൽകും. പുതിയ വാഹനം വാങ്ങാൻ യോ​​ഗമുണ്ടാകും.  

3 /13

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്രമായിരിക്കും. കുട്ടികളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുക. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

4 /13

കർക്കടക രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളാകും ലഭിക്കുക. അന്താരാഷ്ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. ജോലിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.  

5 /13

ചിങ്ങം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുടങ്ങിക്കിടക്കുന്ന ഒരു ടാസ്ക്ക് പൂർത്തിയാക്കുന്നതിന് കാര്യമായ പരിശ്രമം ആവശ്യമായി വരും. അയൽക്കാരുമായുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.  

6 /13

കന്നി രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. പുരോഗതിയിലെ തടസ്സങ്ങൾ നീങ്ങും. ഒരു പുതിയ ജോലിക്കുള്ള ഓഫർ ലഭിച്ചേക്കാം. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്പ് ചിന്തിക്കുക. കുടുംബകാര്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും.  

7 /13

തുലാം രാശിക്കാർ കാരുണ്യ പ്രവർത്തനങ്ങളിലൂടെ അംഗീകാരം നേടും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ പതിയെ നീങ്ങും. പുരോഗതിയിലെ തടസ്സങ്ങൾ മാറും. വസ്തുവിൽ നിന്ന് സമ്പാദിക്കാൻ അവസരമുണ്ട്.  

8 /13

വൃശ്ചിക രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ എതിരാളികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. കുടുംബാംഗങ്ങളുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിച്ചേക്കാം. ജോലിയിൽ, ഉത്തരവാദിത്തങ്ങൾ കൂടും.   

9 /13

ധനു രാശിക്കാർക്ക് മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ബിസിനസ്സ് പ്ലാനുകൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പുതിയ എതിരാളികൾ ഉയർന്നുവന്നാലും നിങ്ങൾ ഏറ്റെടുക്കുന്ന ജോലികളിൽ വിജയം കൈവരിക്കാനാകും.  

10 /13

മകരം രാശിക്കാർക്ക് ഈ ദിവസം സംസാരത്തിലും പെരുമാറ്റത്തിലും ക്ഷമ ആവശ്യമാണ്. നിങ്ങളുടെ ബിസിനസിൽ വളർച്ചയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പുതിയ അവസരങ്ങൾ ലഭിക്കും. ദീർഘകാലമായി നിലനിൽക്കുന്ന ആരോഗ്യപ്രശ്നം കൂടുതൽ വഷളായേക്കാം.

11 /13

കുംഭം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. പഠനത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മാർഗനിർദേശം പ്രയോജനപ്പെടും. ഒരു കുടുംബാംഗത്തിന് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒരു സുപ്രധാന ഇടപാടിന് അന്തിമരൂപം നൽകിയേക്കാം. പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക.  

12 /13

മീനം രാശിക്കാർക്ക് അനിശ്ചിതത്വങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ചില പ്രശ്‌നങ്ങളിൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. വളരെ ആലോചിച്ച് മാത്രം വാഗ്ദാനങ്ങൾ നൽകുക. ചില കുടുംബപ്രശ്‌നങ്ങൾ സമ്മർദം ഉണ്ടാക്കും.

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola