Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാർക്ക് ഇന്ന് പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരങ്ങൾ ലഭിക്കും. സന്തോഷവും സമാധാനും അനുഭവപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സ്ഥലം മാറ്റം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി വളർച്ച കൈവരിക്കാനാകും. ജോലിയിൽ സമ്മർദ്ദം കൂടുതലായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
മിഥുനം രാശിക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. പണം കടം കൊടുക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുക. വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. സർക്കാർ ജോലിക്കായി തയാറെടുക്കുന്നവർ അവരുടെ ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണം.
കർക്കടകം രാശിക്കാർക്ക് ടീം വർക്കിലൂടെ ജോലികൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ സാധിക്കും. സ്വത്ത് തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ലഭിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
ചിങ്ങം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കാം. ഒന്നിലധികം ജോലികൾ ഒരേസമയം കൈകാര്യം ചെയ്യുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കരിയർ സംബന്ധമായ തീരുമാനം വളരെ ആലോചിച്ച് എടുക്കുക. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ടേക്കാം.
കന്നി രാശിക്കാർക്ക് ഇന്ന് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകും. ജോലി സമ്മർദ്ദം കൂടുതലായിരിക്കും. അന്താരാഷ്ട്ര തലത്തിൽ നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ കണ്ടെത്തും.
തുലാം രാശിക്കാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. സർക്കാർ പദ്ധതികളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. കുട്ടിയുടെ കരിയറിൽ വലിയ നിക്ഷേപം നടത്താൻ സാധ്യതയുണ്ട്. നഷ്ടപ്പെട്ട ബിസിനസ്സ് ഫണ്ടുകൾ തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശിക്കാരായ തൊഴിലന്വേഷകർക്ക് ഇന്ന് നല്ല ദിവസമാണ്. ഇവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പങ്കാളിത്ത ബിസിനസ് ഗുണകരമാകും. വീടോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. ജോലിയിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടാകും.
ധനു രാശിക്ക് ഇന്ന് നിയമപരമായ കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായി മാറിയേക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമാണ് ദിവസം. വളരെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ആഗ്രഹം സഫലമാകും. വീട്ടിൽ ഒരു മതപരമായ ചടങ്ങ് നടന്നേക്കാം. സ്ത്രീ സുഹൃത്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കുക. യോഗയിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
മകരം രാശിക്കാർ ഇന്ന് സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. അശ്രദ്ധ മൂലം വലിയ നഷ്ടങ്ങൾ ഉണ്ടായേക്കാം. ചെറിയ നിക്ഷേപ അവസരങ്ങളിൽ ശ്രദ്ധ ചെലുത്തുക.
ഇന്ന് കുംഭം രാശിക്കാർക്ക് അംഗീകാരവും ബഹുമാനവും ലഭിക്കും. ബാങ്കിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമൂഹിക പരിപാടികളിലൂടെ നിങ്ങളുടെ പ്രശസ്തി വർധിക്കും.
മീനം രാശിക്കാർ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മേലുദ്യോഗസ്ഥർ നിങ്ങളെ പിന്തുണയ്ക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിലന്വേഷകർക്ക് നല്ല അവസരം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)