മാരന് കുടുംബത്തിലെ ഏറ്റവും സുപ്രധാനപ്പെട്ട ബിസിനസ് മാഗ്നറ്റാണ് കാവ്യ മാരൻ.
ഇപ്പോഴിതാ പുതിയ ക്രിക്കറ്റ് ടീം സ്വന്തമാക്കി കാവ്യ തന്റെ ക്രിക്കറ്റ് സാമ്രാജ്യം പടുത്തുയർത്തുകയാണ്.
സൺറൈസ് ഹൈദരാബാദിന് ശേഷം പുതിയ ക്രിക്കറ്റ് ടീം സ്വന്തമാക്കി സൺ ഗ്രൂപ്പ് സിഇഒ കാവ്യ മാരൻ.
സൺ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥത ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡിനായിരുന്നു. എന്നാൽ 2012 ൽ ടീം പിരിച്ചുവിടുകയും പിന്നീടത് സൺ ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തു. സൺറൈസേഴ്സ് ഹൈദരാബാദ് എന്ന പേരിൽ എത്തിയ ടീം 2016 ൽ ഐപിഎൽ കിരീടം നേടുകയും ചെയ്തു.
നിലവിൽ മൂന്ന് ക്രിക്കറ്റ് ടീമുകളാണ് കാവ്യ മാരന്റെ ഉടമസ്ഥതിയിലുള്ളത്. ദി ഹണ്ട്രഡ് ടീമായ നോർത്തേൺ സൂപ്പർചാർജേഴ്സാണ് കാവ്യ സ്വന്തമാക്കിയ പുതിയ ക്രിക്കറ്റ് ടീം.
കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ ഗ്രൂപ്പ്, നോർത്തേൺ സൂപ്പർചാർജേഴ്സിന്റെ മുഴുവൻ ഓഹരികളും വാങ്ങിയതായി റിപ്പോർട്ട്. 1094 കോടി രൂപയാണ് നോർത്തേൺ സൂപ്പർചാർജേഴ്സിനായി ചെലവഴിച്ചത്.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) അവതരിപ്പിക്കുന്ന ലീഗാണ് ദി ഹണ്ട്രഡ്. ഈ വർഷം മുതൽ ടീമുകളുടെ ഇക്വിറ്റി വിൽപ്പന അനുവദിക്കാനുള്ള തീരുമാനം ഇസിബി എടുത്തിരുന്നു. ഇതിനോടകം ആറ് ടീമുകളുടെ ഓഹരി വിറ്റു കഴിഞ്ഞു. മുകേഷ് അംബാനി, സുന്ദർ പിച്ചൈ തുടങ്ങിയവരും ദി ഹണ്ട്രഡിൽ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ SA20 ലീഗ് ടീമായ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പാണ് കാവ്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടീം. ടൂർണമെന്റിന്റെ തുടക്കം മുതൽ സൺ ഗ്രൂപ്പിനാണ് ഈ ടീമിന്റെ മുഴുവൻ ഓഹരിയും.