Robin Radhakrishnan - Arati Podi Marriage : വിവാഹാഘോഷങ്ങൾക്ക് തുടക്കം; ചിത്രങ്ങൾ പങ്കുവെച്ച് റോബിനും ആരതി പൊടിയും

റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ ചടങ്ങുകൾക്ക് തുടക്കമായി.  

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ രണ്ട് പേരാണ്  ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും.

1 /5

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ റോബിനും ആരതിയും വിവാഹിതരാവുന്നു. ഫെബ്രുവരി 16 ന് ഗുരുവായൂരിൽ വെച്ചാണ് ഇരുവരുടെയും വിവാഹം. 

2 /5

വിവാഹാഘോഷങ്ങൾക്ക് തുടക്കമായതായി താരങ്ങൾ അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങള്‍ ആരതിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതെ, നമ്മള്‍ അത് സാധിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

3 /5

ബിഗ് ബോസ് കഴിഞ്ഞ് ഉദ്ഘാടന വേദികളിലും മറ്റും സജീവമായിരുന്നു റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി പൊടി. ഇവിടെനിന്നാണ് ഇരുവരുടെയും പരിചയത്തിന് തുടക്കം.

4 /5

രണ്ട് വര്‍ഷം നീളുന്ന ഹണിമൂണ്‍ യാത്രകള്‍ക്കാണ് തങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന് റോബിന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 27 രാജ്യങ്ങളില്‍ സഞ്ചരിക്കുമെന്നും മാസങ്ങള്‍ ഇടവിട്ടായിരിക്കും യാത്ര ചെയ്യുന്നതെന്നും റോബിന്‍ പറഞ്ഞിരുന്നു. 

5 /5

2023 ഫെബ്രുവരി 16 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 

You May Like

Sponsored by Taboola