ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ചാണക്യന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു.
നിങ്ങള്‍ ചിലരെ ശത്രുക്കളാക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പറയുന്നു. അവരെ വെറുക്കുന്നത് നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരിക്കലും ശത്രുക്കളാക്കാന്‍ പാടില്ലാത്ത ചിലര്‍ ആരൊക്കെയെന്ന് നോക്കാം.
ഒരു വ്യക്തി ഒരിക്കലും രാജാവുമായോ ഭരണകൂടവുമായോ നേരിട്ട് യുദ്ധം ചെയ്യാന്‍ പാടില്ലെന്ന് ചാണക്യൻ അഭിപ്രായപ്പെടുന്നു. ഇത് നിങ്ങളുടെ ജീവന് ആപത്താണ്. നിങ്ങള്‍ ശക്തമായ സ്ഥാനത്തല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മോശം രീതിയില്‍ ഇടപഴകരുത്. അവരുമായുള്ള ശത്രുത നിങ്ങൾക്ക് ദോഷം ചെയ്യും.
ശക്തനായ ഒരാള്‍ക്ക് സ്വയം ശക്തനാകാന്‍ ആരെയും ദ്രോഹിക്കാനാകും. അതിനാല്‍, അത്തരമൊരു വ്യക്തിയുമായി ഒരിക്കലും ശത്രുത പുലര്‍ത്തരുത്. സാമ്പത്തികമായോ ശാരീരികമായോ ശക്തനായ ഒരുത്തനോട് ശത്രുത പുലര്‍ത്തുന്നത് ആപത്താണെന്ന് ചാണക്യൻ പറയുന്നു.
കയ്യില്‍ ആയുധം ഉള്ളവനെ, എതിര്‍ക്കുകയോ കലഹിക്കുകയോ ചെയ്യരുത്. കാരണം ദേഷ്യം കൂടുമ്പോള്‍ ചിലപ്പോള്‍ അവന്‍ ആയുധം ഉപയോഗിച്ച് എതിരാളിയുടെ ജീവനെടുക്കാനും മടിക്കില്ല.
നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയുമായി വഴക്കിടരുത്. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. കാരണം ശ്രീരാമനോട് രാവണന്റെ രഹസ്യങ്ങള്‍ പറഞ്ഞത് വിഭീഷണനാണ്. ഇക്കാരണത്താലാണ് രാവണന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
ഒരാളുടെ ആരോഗ്യമാണ് അവന്റെ ഏറ്റവും വലിയ സമ്പത്ത്. ഒരു വ്യക്തി സ്വന്തം ആരോഗ്യം നോക്കാതെ പണത്തിനു പുറകേ പായുന്നുവെങ്കില്‍, അയാള്‍ക്ക് പണവും ലഭിക്കില്ല നല്ല ആരോഗ്യവും ലഭിക്കില്ല. അതിനാൽ സ്വന്തം ആരോഗ്യത്തെ പിണക്കല്ലെന്ന് ചാണക്യൻ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)