Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നതിനിടയിൽ ഇന്ന് കുത്തനെ വില കുറഞ്ഞു.
Gold Rate Today: ഇന്നലെ സർവകാല റെക്കോർഡ് തൊട്ട സ്വർണവില ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ന് പവന് 63,520 ആയിരിക്കുകയാണ്.
ഇന്നലെ സർവകാല റെക്കോർഡ് തൊട്ട സ്വർണവില ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ന് പവന് 63,520 ആയിരിക്കുകയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയായി.
ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ തുടക്കത്തില്‍ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ഇടിവും
ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 67, 000 രൂപയെങ്കിലും ആകും
കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില 63,000 കടക്കുന്നു നിൽക്കുകയാണ്
പുതുവർഷത്തിന്റെ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് വിലയിൽ കുതിക്കുകയായിരുന്നു
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 67000 രൂപയാകും എന്നാണ് റിപ്പോർട്ട്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും
ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് ജനുവരി 7 നും അതെ വിലയായ 57,720 ഉം ജനുവരി 8 ന് വില 57800 ജനുവരി 9 ന് 58,080 ഉം ജനുവരി 10 ന് 58280 ഉം ജനുവരി 11 ന് 58,520 ജനുവരി 12 ന് വിലയിൽ മാറ്റമില്ല, ജനുവരി 13 ന് 58,720 ഉം ജനുവരി 14 ന് 58640 ഉം ജനുവരി 15 ന് 58720 ഉം ജനുവരി 16 ന് 59,120 ഉം ജനുവരിന് 17 ന് 59, 600 ഉം ജനുവരി 18 ന് 59480 ഉം ജനുവരി 19 നും മാറ്റമില്ലാതെ 59480 ഉം ശേഷം ജനുവരി 20 ന് 59600 ഉം ജനുവരി 21 ന് 59600 ഉം ജനുവരി 22 ന് 60200 ഉം ജനുവരി 23 നും 60200 ഉം ജനുവരി 24 ന് 60440 ഉം ജനുവരി 25 നും 60440 യം ജനുവരി 26 നും ഇതേ വില തുടർന്നു ഇന്ന് ജനുവരി 27 ന് 69320 ഉം ജനുവരി 29 ന് 60760 ഉം ജനുവരി 30 ന് 60880 ഉം ജനുവരി 31 ന് 61840 രൂപയുമാണ് വില
ഫെബ്രുവരി 1 ആയ ഇന്ന് 120 രൂപ വർധിച്ചുകൊണ്ട് സ്വർണവില പവന് 61960 ഉം ഫെബ്രുവരി 2 ന് വിലയിൽ മാറ്റമില്ലാതെ 61960 തുടരുന്നു ഫെബ്രുവരി 3 ന് 61640 ഉം ഫെബ്രുവരി 4 ന് 62480 ഉം ഫെബ്രുവരി 5 ന് 63240 രൂപയും ഫെബ്രുവരി 6 ന് 63,440 ഉം ഫെബ്രുവരി 7 ന് വിലയിൽ മാറ്റമില്ല ഫെബ്രുവരി 8,9 ന് വില 63560 ആയിരുന്നു ശേഷം ഫെബ്രുവരി 10 ന് 280 രൂപ വർധിച്ച് 63840 ആയി ഫെബ്രുവരി 11 ആയ ഇന്ന് 64480 ഉം ഉച്ച കഴിഞ്ഞ് വില കുറഞ്ഞ് 64080 ആയി, ഫെബ്രുവരി 12 ന് 63, 520 രൂപയായി സ്വർണവില
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 79,550 ഉം, 24 carat ന് 86,820 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 79,400, 24 carat ന് 86,670,
ചെന്നൈ- 22 carat സ്വർണവില (10 gram) 79,400, 24 carat ന് 86,670,
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 79,400 ഉം 24 carat ന് 86,670,
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 79,400 ഉം 24 carat ന് 86,670 ഉം ആണ് വില