വിവാഹ ശേഷം 2019-ലാണ് വെള്ളിത്തിരയിൽ താരം വീണ്ടും എത്തുന്നത്
2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചാണ് സംവൃതാ സുനിൽ മലയാളത്തിലേക്ക് എത്തുന്നത്. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ച സംവൃത വിവാഹ ശേഷം 2019-ലാണ് വെള്ളിത്തിരയിൽ വീണ്ടും എത്തുന്നത്. നിലവിൽ ഭർത്താവിനൊപ്പം വിദേശത്താണ് താരം കഴിയുന്നത്.