Kuwait City: Covid പ്രതിരോധ നടപടിയുടെ ഭാഗമായി പ്രവാസികള്‍ക്കും ജൂണ്‍ മുതല്‍ കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങും..
3 മാസം കൊണ്ട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് പദ്ധതി. കൂടാതെ, വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. അതായത്, ഇത്തരക്കാരുടെ ഇഖാമ (താമസാനുമതി രേഖ) പുതുക്കി ലഭിക്കില്ല.
സെപ്റ്റംബര്‍ മുതല്‍ ഇഖാമ (താമസാനുമതി രേഖ) പുതുക്കുന്നത് Covid Vaccine എടുത്ത പ്രവസികളുടെ മാത്രമായിരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്ന് 10 അല്ലെങ്കില്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
കൂടാതെ, കാലാവസ്ഥയിലുണ്ടായ വ്യതിയാനം കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also read: Dubai Covid Test: നിശ്വാസ വായുവിൽ നിന്നും കോവിഡ് കണ്ടെത്താനുള്ള ഗവേഷണം
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 1063 പേര്‍ക്കാണ് Covid-19 സ്ഥിരീകരിച്ചത്. 1390 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 7 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...