Hajj 2023: ഹജ്ജ് 2023: നാലാം ബാച്ച് റെഡി.. പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ

Hajj 2023: വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതിക വിദ്യയിലും സ്പെഷ്യൽ പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്. സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകളും നേടിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 02:51 PM IST
  • പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ
  • ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതിക വിദ്യയിലും സ്പെഷ്യൽ പരിശീലനം നൽകിയിട്ടുണ്ട്
  • സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഇവർ നേടിയിട്ടുണ്ട്
Hajj 2023: ഹജ്ജ് 2023: നാലാം ബാച്ച് റെഡി.. പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ

റിയാദ്: സൗദി നയതന്ത്ര സുരക്ഷയ്ക്കും ഹജ്ജ് ഉംറ സുരക്ഷയ്ക്കുമുള്ള പ്രത്യേക സേനയിലേക്ക് 255 വനിതാ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്‍റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ - ബസ്സാമി കഴിഞ്ഞ ദിവസം സേനയിലെ വനിതാ കേഡറ്റുകൾക്കുള്ള ബിരുദ ദാന ചടങ്ങ് നിർവഹിച്ചു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റി, ഹജ്ജ്, ഉംറ സെക്യൂരിറ്റി എന്നിവയ്ക്ക് വേണ്ടിയുള്ള സായുധ സേനയുടെ വനിതാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാമത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

Also Read: അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ 

ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതിക വിദ്യയിലും സ്പെഷ്യൽ പരിശീലനം നൽകിയിട്ടുണ്ട്. സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഇവർ  നേടിയിട്ടുണ്ട്. തിയറിറ്റിക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് ഇവർക്ക് നൽകിയത്.  2019 ൽ സൗദി അറേബ്യ സായുധ സേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരുന്നു. അപ്പോഴാണ് സൗദി അറേബ്യൻ ആർമി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്‌സ്, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസസ് എന്നിവയിൽ ചേരാൻ വനിതകൾക്ക് അനുമതി നൽകിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News