Dubai-Abu Dhabi bus service: ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു

ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അബുദാബി ഇന്റ​ഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും സംയുക്തമായാണ് സർവീസ് നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 12:11 AM IST
  • ദുബൈ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കും തിരിച്ചും ബസ് സർവീസ് നടത്തും
  • യാത്രക്കാർക്ക് രണ്ട് എമിറേറ്റുകളിലെയും കൊവിഡ് മാനദണ്ഡം ബാധകമായിരിക്കും
  • കൊവിഡ് നിബന്ധനകൾ മാറുന്നതും യാത്രക്കാർക്ക് ബാധകമായിരിക്കും
  • മാസ്ക് ഉപയോഗവും സാമൂഹിക അകലവും ഉൾപ്പെടെ എല്ലാ കൊവിഡ് സുരക്ഷാ നടപടികളും പാലിക്കണമെന്ന് ആർടിഎ അറിയിച്ചു
Dubai-Abu Dhabi bus service: ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു

ദുബൈ: കൊവിഡ് (Covid) വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അബുദാബി ഇന്റ​ഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും സംയുക്തമായാണ് സർവീസ് (Bus Service) നടത്തുന്നത്.

ദുബൈ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കും തിരിച്ചും ബസ് സർവീസ് നടത്തും. യാത്രക്കാർക്ക് രണ്ട് എമിറേറ്റുകളിലെയും കൊവിഡ് മാനദണ്ഡം (Covid Guidelines) ബാധകമായിരിക്കും. കൊവിഡ് നിബന്ധനകൾ മാറുന്നതും യാത്രക്കാർക്ക് ബാധകമായിരിക്കും. മാസ്ക് ഉപയോഗവും സാമൂഹിക അകലവും ഉൾപ്പെടെ എല്ലാ കോവിഡ് സുരക്ഷാ നടപടികളും പാലിക്കണമെന്ന് ആർടിഎ അറിയിച്ചു.

ALSO READ: Saudi: മാസ്ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നു, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

അബുദാബിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുത്തിവയ്പ് എടുത്ത വ്യക്തികൾക്ക് അവരുടെ AlHosn ആപ്പിൽ 'ഗ്രീൻ' സ്റ്റാറ്റസും ഒരു 'E' ചിഹ്നമോ നക്ഷത്ര ചിഹ്നമോ ഉണ്ടായിരിക്കണം. കുത്തിവയ്പ് എടുക്കാത്ത വ്യക്തികളെ നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളിൽ അബുദാബിയിൽ പ്രവേശിക്കാൻ അനുവദിക്കും. തുടർച്ചയായി രണ്ട് തവണ എമിറേറ്റിൽ പ്രവേശിക്കാൻ യാത്രക്കാർ DPI ടെസ്റ്റ് ഫലങ്ങൾ ഉപയോഗിക്കരുത്.

ALSO READ: UAE: ജോലി നഷ്‌ട‌പ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍

കുത്തിവയ്പെടുത്ത പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും യുഎഇയ്ക്കുള്ളിലുള്ള പ്രവേശന നിയമങ്ങളിൽ അബുദാബി അടുത്തിടെ  ഇളവ് വരുത്തിയിരുന്നു. നെഗറ്റീവ് പിസിആർ ഫലമുള്ള കുത്തിവയ്പ് എടുക്കാത്ത സന്ദർശകർ പ്രവേശനത്തിനു ശേഷം നാല്, എട്ട് ദിവസങ്ങളിൽ വീണ്ടും പരിശോധനകൾ നടത്തണം. ഡിപിഐ ടെസ്റ്റ് റിസൾട്ടുമായി വരുന്നവർ മൂന്ന്, ഏഴ് ദിവസങ്ങളിൽ പിസിആർ ടെസ്റ്റുകൾ നടത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News