"വാ വാത്തി"; ശ്വേത മോഹൻ ആലപിച്ച വാത്തിയിലെ ആദ്യ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

Vaathi Movie Song :  ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്ന ധനുഷ് തന്നെയാണ്. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.  വെങ്കി അട്ടലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി.   

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 02:50 PM IST
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്ന ധനുഷ് തന്നെയാണ്.
  • ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.
  • ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.
    വെങ്കി അട്ടലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി.
"വാ വാത്തി"; ശ്വേത മോഹൻ ആലപിച്ച വാത്തിയിലെ ആദ്യ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാത്തിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. വാ വാത്തി എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്ന ധനുഷ് തന്നെയാണ്. ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഡിസംബർ 2 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി.

ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. വെങ്കി അട്ടലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. സിത്താര എന്റർടൈൻമെന്റ്സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നാഗ വാംസിസും സായി സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ആകെ രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. 

ALSO READ: Vaathi Movie Release : ധനുഷിന്റെ വാത്തി ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിൻറെ സംഗീത സംവിധായകനായി എത്തുന്നത് ജിവി പ്രകാശാണ്. ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ  കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു.

നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇവ രണ്ടും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  നിറയെ ആക്ഷൻ രം​ഗങ്ങളുള്ള ടീസറാണ് പുറത്തിറക്കിയിരുന്നത്. ചിത്രത്തിനെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് വെങ്കടാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊള്ളയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News