ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് എആർഎം. പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്.
ടോവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിന് ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലായി എആർഎം പ്രദർശനത്തിനെത്തും.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് എആർഎം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം എന്ന എആർഎം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
Thank you team #AjayanteRandaamMoshanam!
Today, we are unveiling a glimpse into the epic saga of A.R.M - where timelines converge and elements unite. Witness the first look of Tovino in a groundbreaking triple role, as Earth, Air, Fire, Water, and Sky become the ultimate… pic.twitter.com/ukk8iIicM1
— Tovino Thomas (@ttovino) January 21, 2024
മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ALSO READ: ടൈം ട്രാവൽ ആണോ? പിറന്നാൾ ദിവസം പുതിയ ചിത്രം 'മുൻപേ'യുടെ പോസ്റ്റർ പങ്കുവെച്ച് ടോവിനോ
അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ.
ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് ആൻഡ് സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, ലിറിക്സ്: മനു മൻജിത്ത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ. അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പിആർ ആൻഡ് മാർക്കറ്റിംഗ് ഹെഡ്: വൈശാഖ് വടക്കേവീട്, വാർത്താ പ്രചരണം: ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.