Srinath Bhasi Ban: അപ്പോള്‍ ഇത് വരെ ശ്രീനാഥ് ഭാസിക്ക് അംഗത്വമുണ്ടായിരുന്നില്ലേ? അമ്മയില്‍ അപേക്ഷ നല്‍കി

Srinath Bhasi Ban: സിനിമ സെറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും അതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നുമാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.   

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 03:27 PM IST
  • കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്
  • സിനിമ സെറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഭാഗമായാണ് ഈ നടപടിയെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതികരണം.
  • പ്രമോഷന്‍ പരിപാടിക്ക് വിളിച്ചാല്‍ പോലും എത്തില്ല. അഭിനയിച്ചു കഴിയുന്നതോടെ പിന്നീട് ആ സിനിമയോട് യാതൊരു വിധത്തിലുള്ള ഉത്തരവാധിത്തവും താരങ്ങള്‍ കാണിക്കുന്നില്ലെന്ന് സുരേഷ് പറഞ്ഞു.
Srinath Bhasi Ban: അപ്പോള്‍ ഇത് വരെ ശ്രീനാഥ് ഭാസിക്ക് അംഗത്വമുണ്ടായിരുന്നില്ലേ?  അമ്മയില്‍ അപേക്ഷ നല്‍കി

കൊച്ചി: സിനിമയിലെ വിലക്കിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി. ഓഫീസിലെത്തി ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചെന്നാണ് വിവരം. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയില്‍ നടപടി സ്വീകരിക്കുക.

സംഘടനയുടെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാകും ശ്രീനാഥ് ഭാസിയുടെ അപേക്ഷ പരിഗണിക്കുക. അംഗത്വം നല്‍കുന്നതിന് വേണ്ടി താരങ്ങളുടെ സ്വഭാവം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. ഇതിനിടെ വിലക്കിനെതിരെ നടന്‍ ഷെയ്ന്‍ നിഗവും അമ്മയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഷൈന്‍ നിഗം പ്രതികരിക്കുന്നത്.  

ALSO READ: ഇതൊരു മലയാള സിനിമയുടെ ട്രെയ്‌ലർ തന്നെയാണോ??? 2018 ട്രെയ്‌ലർ വമ്പൻ ഹിറ്റ് !!

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ഫെഫ്കയുടേയും അമ്മയുടേയും പ്രതിനിധികള്‍ ഉള്‍പ്പെടെ ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സിനിമ സെറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഭാഗമായാണ് ഈ നടപടിയെന്നുമാണ്  നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതികരണം. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ലഹരിക്കടിമകളായവരുമായി
സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം താരങ്ങള്‍ അമിതമായി പ്രതിഫലം വാങ്ങുന്നതിനെതിരെ നിര്‍മ്മാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. ഒരു മര്യാദയും ഇല്ലാതെയാണ് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നത്. ഇറങ്ങുന്ന സിനിമകള്‍ വിജയിക്കുന്നതിനു വേണ്ടി യാതൊന്നും ഇവര്‍ ചെയ്യുന്നില്ല. പ്രമോഷന്‍ പരിപാടിക്ക് വിളിച്ചാല്‍ പോലും എത്തില്ല. അഭിനയിച്ചു കഴിയുന്നതോടെ പിന്നീട് ആ സിനിമയോട് യാതൊരു വിധത്തിലുള്ള ഉത്തരവാധിത്തവും താരങ്ങള്‍ കാണിക്കുന്നില്ലെന്ന് സുരേഷ് പറഞ്ഞു. ഇനി ഇത്തരത്തില്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുമായി സഹകരിക്കില്ലെന്നും വീട്ടിലിരിക്കേണ്ടി വരുമെന്ന താക്കീതും സുരേഷ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News