ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് വേഷമിടുന്ന 'എമർജൻസി' തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ജനുവരി 17ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി കങ്കണ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങ്ങ് നടത്തി. ഇന്നലെ, ജനുവരി 11നായിരുന്നു സ്പെഷ്യൽ സ്ക്രീനിങ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും കുടുംബവും സിനിമ കാണാൻ എത്തിയിരുന്നു. കൂടാതെ നാഗ്പൂറിൽ നടത്തിയ സ്ക്രീനിങ്ങിന് ബോളിവുഡ് താരം അനുപം ഖേറും പങ്കെടുത്തു. അനുപം ഖേറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കങ്കണ റണാവത്ത് സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എമർജൻസി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിട്ടാണ് ചിത്രത്തിൽ കങ്കണ എത്തുന്നത്. ഏറെ നാൾ റിലീസ് നീണ്ടുപോയ ചിത്രം ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെന്‍സര്‍ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കാൻ വൈകിയതാണ് റിലീസ് നീണ്ടുപോകാൻ കാരണം. പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെൻസർ ബോര്‍ഡ് നിര്‍ദേശിച്ചത്.
ജനുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ്. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തിയിരിക്കുന്നത് അനുപം ഖേറാണ്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മലയാളി താരം വിശാഖ് നായരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുന്നത്. വിശാഖിന്റെ ബോളിവുഡിലെ ആദ്യ ചിത്രം കൂടിയാണ് എമർജൻസി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.