പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ പുതിയ അന്വേഷണസംഘത്തെ നിയമിച്ചു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെയാണ് നിയമിച്ചത്. പത്തനംതിട്ട എസ്പി ഉൾപ്പെടെയുള്ളവർ പ്രത്യേക സംഘത്തിലുണ്ട്. വനിതാ ഉദ്യോഗസ്ഥരെ കൂടുതൽ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്.
അതിനിടെ സംഭവത്തിൽ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ 26 പേരാണ് പത്തനംതിട്ട പീഡനകേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
Read Also: ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് പീഡനകേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിൻ എന്നയാളാണ് പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. അന്ന് 13 വയസായിരുന്നു കുട്ടിക്ക്. റബ്ബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു തുടർപീഡനം. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമം കൂടി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ഉപദ്രവിച്ചത്.
സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ അച്ഛന്റെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഡയറി കുറുപ്പുകളിൽ നിന്നുമാണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.