സിയോൾ: നടി കിം സെ റോണിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 24 വയസായിരുന്നു. ശനിയാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്.
Also Read: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും
പ്രാഥമിക നിഗമനം അനുസരിച്ച് മരണത്തിൽ ദുരൂഹതയില്ലെന്നാണ് റിപ്പോർട്ട്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറുകയോ, മരണത്തിൽ സംശയകരമായ ഒന്നും കണ്ടെത്തുകയോ ചെയ്തിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കിം സെ റോൺ ദി മാൻ ഫ്രം നോവേർ, എ ഗേൾ അറ്റ് മൈ ഡോർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
ഒൻപതാം വയസിൽ ബാലതാരമായിട്ടാണ് കിം സെ റോൺ അഭിനയരംഗത്ത് എത്തുന്നത്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും പ്രധാന വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. താരത്തിന്റെ അവസാന സീരിസ് ബ്ലഡ്ഹൂണ്ട്സ് ആണ്. ഇതിനിടയിൽ സിയോളിൽ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടർന്ന് ഇവർ പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നു. 2022 ലായിരുന്നു സംഭവം. അന്ന് താരം ഓടിച്ച കാർ ഇലക്ട്രിക്കൽ ട്രാൻസിഫോർമാറിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.