Rifle Club Ott: 'റൈഫിൾ ക്ലബ്' ഇനി ഒടിടിയിൽ കാണാം; എവിടെ, എപ്പോൾ മുതൽ സ്ട്രീമിങ്?

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 04:02 PM IST
  • റിലീസ് ചെയ്ത് ഇതുവരെ 27.9 കോടി ചിത്രം നേടിയതായാണ് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്.
  • വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണിത്.
  • അനുരാ​ഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിത്.
Rifle Club Ott: 'റൈഫിൾ ക്ലബ്' ഇനി ഒടിടിയിൽ കാണാം; എവിടെ, എപ്പോൾ മുതൽ സ്ട്രീമിങ്?

തിയേറ്ററുകളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആഷിഖ് അബുവിന്‍റെ 'റൈഫിള്‍ ക്ലബ്' ഒടിടിയിലേക്ക് എത്തുകയാണെന്ന് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് ഇതുവരെ 27.9 കോടി ചിത്രം നേടിയതായാണ് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണിത്. അനുരാ​ഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിത്. 

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

Also Read: Rekhachithram Movie: ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് "രേഖാചിത്രം"; 4 ദിവസം കൊണ്ട് ആസിഫ് ചിത്രം നേടിയത് 28 കോടിക്ക് മുകളിൽ

 

സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.  'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ,  വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News