പ്രജേഷ്സെൻ മൂവിക്ലബ്ബിന്റെ ബാനറിൽ പ്രജേഷ് സെൻ നിർമിക്കുന്ന ആദ്യചിത്രം 'ദി സീക്രട്ട് ഓഫ് വിമനി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സിനിമകൾക്ക് ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ഇമോഷണൽ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിരഞ്ജന അനൂപ്, അജു വർഗീസ്, ശ്രീകാന്ത് മുരളി, സുമ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം.
പ്രദീപ് കുമാറിന്റേതാണ് ചിത്രത്തിന്റെ കഥ. അനിൽ കൃഷ്ണയുടേതാണ് സംഗീതസംവിധാനം. നിധീഷ് നടേരിയുടേതാണ് വരികൾ. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ജോഷ്വ വിജെ.
കോഴിക്കോട് കടപ്പുറത്ത് നടന്ന ഓഡിയോ ലോഞ്ചിൽ ഷഹബാസ് അമൻ "നഗരമേ തരിക നീ തിരികെയെൻ ഹൃദയം" എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം അവതരിപ്പിച്ചിരുന്നു. നിധീഷ് നടേരി എഴുതി അനിൽ കൃഷ്ണ ഈണം നൽകിയ ഗാനം സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന റിയാലിറ്റി ഷോയിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയെന്ന നിലയിൽ ശ്രദ്ധേയയായ ജാനകി ഈശ്വർ ആദ്യമായാണ് മലയാള സിനിമയിൽ പാടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.