സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ജൂലൈ 29നാണ് പാപ്പൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിലെത്തി 25 ദിവസം പിന്നിടുമ്പോൾ വമ്പൻ കളക്ഷൻ നേടി മുന്നറുകയാണ് പാപ്പനുംകൂട്ടരും. ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലധികം നേടിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിത്രം റിലീസ് ചെയ്‍ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ കളക്ഷൻ 50 കോടിയിലെത്തിയിരുന്നു. തിയേറ്റര്‍ കളക്ഷന് പുറമേ , ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേർത്തുള്ളതായിരുന്നു ഈ കണക്ക്. കേരളത്തിൽ 250ഓളം തിയേറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് 600 സ്ക്രീനുകലിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. 'സലാം കാശ്‍മീർ' എന്ന ചിത്രത്തിന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ പാപ്പൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Also Read: Makal Movie: 'മകൾ' മനോരമ മാക്സിൽ കാണാം; ഒടിടി സ്ട്രീമിങ് തുടങ്ങി
സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമായിരുന്നു 'പാപ്പൻ'. 'എബ്രഹാം മാത്യു മാത്തന്‍' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിൽ അഭിനയിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായാണ് നീത പിള്ള അഭിനയിച്ചത്. നീത പിള്ളയുടെ വിൻസി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...