മമ്മൂട്ടിയുടേതായി തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബസൂക്ക. നവാഗതനായ ഡിനോ തോമസ് ഒരുക്കുന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലൂക്കിലുള്ള പോസ്റ്ററുകൾ നേരത്തെ നേരത്തെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാൽ മമ്മൂട്ടിയുടേതല്ല, തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ലുക്കാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം 2024ന് തിയറ്ററുകളിൽ എത്തും.
ബെഞ്ചമിൻ ജോഷ്വ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴ് സംവിധായകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോളം പ്രധാന വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതോടെ ബസൂക്കയുടെ അവസാന ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്.
ALSO READ : Aadujeevitham Movie : ഒരു സിനിമയ്ക്ക് വേണ്ടി മാത്രം വെബ്സൈറ്റ്! മലയാളത്തിൽ ചരിത്രം കുറിച്ച് ആടുജീവിതം
ക്രൈം ഡ്രാമ ഴോൺറെയിലാണ് ബസൂക്ക എത്തുന്നത്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും നൂതനമായ ഒരു പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക' അവതരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ്. സഹിൽ ശർമ്മ ആണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൂരജ് കുമാർ. മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ പരിസമാപ്‍തിയാണ് 'ബസൂക്ക' എന്നാണ് ഡിനോ ഡെന്നിസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെപോലെ അനുഭവപരിചയമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമാണ്. അതിന്റെ ത്രില്ലിലാണ് ഞാൻ- ഡിനോ പറയുന്നു. ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നായിരുന്നു സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.