വീണ്ടും തിയേറ്റർ ഹിറ്റടിക്കാൻ എത്തുന്നു ടൈഗർ കാ ഹുക്കും. രജനികാന്ത് നായകനാകുന്ന 'ജയിലർ 2' പ്രഖ്യാപിച്ചു. ജയിലർ വൻ വിജയമായതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ജയിലർ 2മായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ പുറത്തുവിട്ടു. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ടീസർ പുറത്തുവിട്ടത്. രജനികാന്ത്, അനിരുദ്ധ്, നെൽസൺ എന്നിവരാണ് പ്രോമോയിലുള്ളത്. ഓൺലൈനായി ടീസർ പുറത്തുവിട്ടതിന് പുറമെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും പ്രൊമോ പ്രദർശിപ്പിച്ചരുന്നു.
നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജയിലർ തമിഴ് സിനിമകളിൽ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. വിനായകൻ ആയിരുന്നു ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവർ അതിഥി വേഷങ്ങളും ചെയ്തിരുന്നു.
രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രൊമോ റിലീസ് ചെയ്തത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയേറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും പ്രൊമോ റിലീസുണ്ടായിരുന്നു. 4 മിനിറ്റ് ആണ് പ്രൊമോ വീഡിയോയുടെ ദൈര്‍ഘ്യം.
രണ്ടാം ഭാഗത്തിലും മോഹന്‍ലാൽ ഉണ്ടാകുമോ എന്നറിയാനാണ് മലയാളികളും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് ജയിലറിൽ രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ രവിചന്ദ്രരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ 2ഉം നിർമ്മിക്കുന്നത്.
ജയിലറിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിച്ചുവെന്നത് ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.