വമ്പൻ വിജയം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. കേരളക്കരയും കടന്ന് ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് ഇപ്പോൾ പ്രേക്ഷകർക്ക് കൂടുതലായും അറിയേണ്ടത്. ചിത്രം ഏത് ഒടിടി പ്ലാറ്റ്ഫോമിലെത്തും എന്നു മുതൽ സ്ട്രീം ചെയ്യും തുടങ്ങിയ ചർച്ചകളാണ് പ്രേക്ഷകർക്കിടയിൽ നടക്കുന്നത്. തിയേറ്ററിൽ കണ്ടവരും കാണാത്തവരുമെല്ലാം മാർക്കോയുടെ ഒടിടി റിലീസിനായി കട്ട വെയ്റ്റിംഗ് ആണ്.
മാർക്കോയുടെ ഒടിടി റിലീസ് സംബന്ധിച്ച് ചിത്രത്തിന്റെ നിർമാതാവായ ഷരീഫ് മുഹമ്മദ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്നാണ് നിർമാതാവ് പറഞ്ഞത്. മാർക്കോ എന്ന ചിത്രം തിയറ്റര്‍ കാഴ്ചയാണ് ആവശ്യപ്പെടുന്നതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
ഓരോ ദിവസം പിന്നിടുമ്പോഴും മാര്‍ക്കോ കളക്ഷൻ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ മലയാളം കളക്ഷൻ തന്നെ വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളം പതിപ്പ് മാത്രമായി 41 കോടി രൂപയിലധികം ഈ ഉണ്ണി മുകുന്ദൻ ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ മാർക്കോ ആഗോളതലത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ബോക്സ് ഓഫീസ് കൂടിയാണ് ‘മാർക്കോ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.