Besharam Rang Controversy: ദീപിക പദുകോണിനെതിരെ ലൈംഗികാതിക്രമ പരാമർശം, കമാല്‍ ഖാനെതിരെ കോടതിയെ സമീപിക്കാന്‍ ഷാരൂഖ് ഖാൻ

Besharam Rang Controversy: സിനിമയുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകൻ കമാൽ ആർ ഖാൻ  നടത്തിയ പ്രസ്താവന ഇപ്പോള്‍  വിവാദമായിരിയ്ക്കുകയാണ് 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 04:19 PM IST
  • സിനിമയുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകൻ കമാൽ ആർ ഖാൻ നടത്തിയ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്
Besharam Rang Controversy: ദീപിക പദുകോണിനെതിരെ ലൈംഗികാതിക്രമ പരാമർശം, കമാല്‍ ഖാനെതിരെ  കോടതിയെ സമീപിക്കാന്‍  ഷാരൂഖ് ഖാൻ

Besharam Rang Controversy: ഏറെ കാത്തിരിക്കുന്ന ഷാരൂഖ്‌ ഖാന്‍ ചിത്രം വിവാദങ്ങളില്‍നിന്ന്   വിട്ടുമാറുന്ന ലക്ഷണമില്ല. ദീപിക പദുകോണിന്‍റെ  'കാവി ബിക്കിനി'യുടെ പേരിൽ  തുടങ്ങിയ വിവാദം ഹൈന്ദവ മതനേതാക്കള്‍ പ്രധാന അഭിനേതാക്കളുടെ കോലം കത്തിക്കുന്നതില്‍ വരെ എത്തിച്ചു.  

ചിത്രത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയയും രണ്ടു ചേരിയിലാണ്. എന്നാല്‍, ഇപ്പോള്‍, സിനിമയുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകൻ കമാൽ ആർ ഖാൻ  നടത്തിയ പ്രസ്താവനയാണ് വിവാദമായിരിയ്ക്കുന്നത്.  

Also Read:    Pathaan Controversy: CBFCയ്ക്ക് മേല്‍ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയിരിക്കണം, പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച്  പഹ്‌ലജ് നിഹലാനി 

 സിനിമയില്‍ ദീപികയുടെ ശരീര പ്രദര്‍ശനത്തെക്കുറിച്ച് സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകൻ കമാൽ ആർ ഖാൻ അടുത്തിടെ ആക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. ശേഷം കമാൽ ആർ ഖാനെതിരെ നിയമനടപടി സ്വീകരിക്കാൻ ഷാരൂഖ് ഖാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. 

Also Read:  Pathaan Controversy: പത്താന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ച് CBFC
 

അതേസമയം, SRK തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് KRK ആരോപിക്കുന്നു. ഷാരൂഖ്‌ തനിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി കെആർകെ ട്വീറ്റ് ചെയ്തു. “വാർത്തകൾ അനുസരിച്ച്, #BeshramRang എന്ന ഗാനത്തിൽ വളരെയധികം സ്കിൻ ഷോ ഉണ്ടെന്ന് സത്യം പറഞ്ഞതിന് #SRK എനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോകുന്നു! പാട്ടിന്‍റെ ഈ റിവ്യൂ കണ്ടിട്ട് ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടോ എന്ന് പറയൂ.” കെആർകെയുടെ ട്വീറ്റില്‍ പറയുന്നു. 

ഇതിനുമുന്‍പ്  രാധേ എന്ന ചിത്രത്തിന്‍റെ റിവ്യൂവിനെതിരെ സൽമാൻ ഖാൻ KRK യ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
 
അതേസമയം, സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ CBFC നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതായി ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പറഞ്ഞിരുന്നു. എന്നാല്‍ ഇത് മന്ത്രാലയത്തിന്‍റെ സമ്മർദ്ദം മൂലമാണ് എന്ന്  സെൻസർ ബോർഡ് മുൻ മേധാവി പഹ്‌ലജ് നിഹലാനി ആരോപിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News