Allu Arjun Arrest: കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി അറസ്റ്റ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, കേസ് ഇന്ന് പരിഗണിക്കും

Allu Arjun Arrest: ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2024, 03:44 PM IST
  • നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
  • 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ
  • നടനെ ഇന്ന് നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കും
Allu Arjun Arrest: കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി അറസ്റ്റ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, കേസ് ഇന്ന് പരിഗണിക്കും

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അ‍ർജുനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം, ഈ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും. 

അറസ്റ്റു ചെയ്ത നടനെ ഇന്ന് തന്നെ നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കേസ് 4 മണിക്ക് പരി​ഗണിക്കുമെന്നാണ് വിവരം. മെഡിക്കൽ പരിശോധന ഓസ്മാനിയ മെഡിക്കൽ കോളേജിൽ നടക്കും. 

Read Also: ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജൂബിലി ഹിൽസിലെ വസതിയിൽ നിന്ന് നടനെ കസ്റ്റഡിയിലെടുത്തത്.  അറസ്റ്റ് നടപടികളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 

ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വീഡിയോയിൽ കാണാം. അതേസമയം തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്നും അല്ലു പറയുന്നുണ്ട്.

തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സമയം പോലും പൊലീസ് തന്നില്ലെന്നും നടൻ പൊലീസുകാരോട് പറയുന്നുണ്ട്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സംഭവസമയത്ത് നടനോടൊപ്പം വീട്ടിലുണ്ടായിരുന്നു.  അച്ഛന്‍ അരവിന്ദ് പോലീസ് വാഹനത്തില്‍ നടനൊപ്പം കയറാന്‍ ശ്രമിച്ചെങ്കിലും നടന്‍ തന്നെ ഇത് തടഞ്ഞു.

Read Also: പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

അതേസമയം അറസ്റ്റിനെ എതിർത്ത് ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) തെലുങ്ക് സിനിമാ ലോകവും രം​ഗത്ത് വന്നിട്ടുണ്ട്. പൊലീസിന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കെടി രാമറാവു പറഞ്ഞു. ദുരന്തത്തിന് അല്ലു അർജുൻ എങ്ങനെ ഉത്തരവാദിയാകുമെന്നും ചോദിച്ചു.  അറസ്റ്റിനെ തുട‍ർന്ന് ചിരജ്ഞീവി ഷൂട്ടിങ് നിർത്തിവെച്ചത് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതേസമയം കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന്റെ അഭിഭാഷകർ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്‍റെ നടപടി. 

അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News