ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയിലെ മദ്ദൂരിൽ വച്ച് തീപിടിച്ചു. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. അശോക ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ബസിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.
ബസിന്റെ പുറക് വശത്താണ് തീപടർന്നത്. ബസിന്റെ പിൻഭാഗം കത്തി നശിച്ച നിലയിലാണ്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ യാത്രക്കാരെ ഉടൻ പുറത്തിറക്കാനായി. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ALSO READ: ശബരിമല റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല
യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ തീ ആളിപ്പടർന്നു. യാത്രക്കാരെ കണ്ണൂരിലേക്ക് മറ്റു ബസുകളിൽ കയറ്റിവിട്ടു. വലിയ രീതിയിൽ തീ ആളിപ്പടരുന്നതിന് മുൻപ് യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.