വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി സ്ത്രീകള്‍ക്കു മാത്രമേ നല്‍കൂ എന്ന് വാശി പിടിയ്ക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ് (Santhosh Pandit)...
കേരള വനിത കമ്മീഷനില്‍ അദ്ധ്യക്ഷ (Women Commission Chairperson) പദവിയില്‍ ഒഴിവ് ഉണ്ടെങ്കില്‍ തന്നെ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിയ്ക്കുകയാണ്. ഈ പദവിയിലേയ്ക്ക് കഴിവുള്ള യുവാക്കളെയും പരിഗണിക്കണമെന്നാണ് പണ്ഡിറ്റിന്‍റെ ആവശ്യം.
കൂടാതെ, പരാതികള്‍ താന്‍ എങ്ങിനെ പരിഹരിയ്ക്കുമെന്നതും പണ്ഡിറ്റ് വിവരിയ്ക്കുന്നുണ്ട്. ബയോഡാറ്റയടക്കമുള്ള സന്തോഷ് പണ്ഡിറ്റിന്‍റെ (Santhosh Pandit) ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്...
സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്:
പണ്ഡിറ്റിന്‍റെ സാമൂഹ്യ നിരീക്ഷണം
കേരള വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. (ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്. എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ്)
ബയോഡേറ്റ
പേര് : സന്തോഷ് പണ്ഡിറ്റ്
DOB: 8-4-1983
വയസ് : 38 (കാഴ്ചയില്‍ 18)
നീളം : 165 cm (കാഴ്ചയില്‍ എട്ടടി)
തൂക്കം :- 57Kg (തലയ്ക്കു മാത്രം 56 Kg, മറ്റു എല്ലാ ഭാഗങ്ങള്‍ക്കും 1Kg)
സ്വഭാവം : പുറമെ ഒരു 'പഞ്ചാര' ആയി തോന്നും എങ്കിലും യഥാര്‍ഥത്തില്‍ rough and tough.
സൗന്ദര്യം : കാണുവാന്‍ വലിയ ലുക്ക് ഇല്ലെങ്കിലും നാല് മണിക്കൂര്‍ കഷ്ടപ്പെട്ട് (മേക്കപ്പ് ഇട്ടു) പുറത്തിറങ്ങിയാല്‍ ഏതു പെണ്ണും നോക്കും .
പ്രതീക്ഷിക്കുന്ന ശമ്ബളം : 1,00,001.. മാത്രം
Blood Group :- B+ (സ്വഭാവവും 'Be positive' ആണ് )
Marital Status :- നിലവില്‍ സിംഗിള്‍ ആണ് .
ഇഷ്ടപ്പെട്ട ഭക്ഷണം :- ബദാം , ആപ്പിള്‍ , ഓട്‌സ് കഞ്ഞി , ഉണക്ക മുന്തിരി , കാരക്ക , അണ്ടി പരിപ്പ് , മാതള നാരങ്ങാ , കാരറ്റ് മറ്റെല്ലാ പഴങ്ങളും ..
പ്രവര്‍ത്തി പരിചയം : 1)ഇതുവരെ 85+ നായികമാരോടോപ്പോം ആടി , പാടി, നൃത്തം വെച്ച് അഭിനയിച്ചു . 10 സിനിമയില്‍ കാമറ ഒഴികെ എല്ലാ ജോലിയും ചെയ്തു ലോക റെക്കോര്‍ഡ് ഇട്ടു .400 ഓളം TV shows, 3 serials അഭിനയിച്ചു . 'Malayalee House' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു . ഒരു പരിപാടിയില്‍ Anchor ആണ് .
2) സര്‍ക്കാര്‍ സര്‍വീസ് 10 വര്‍ഷത്തില്‍ അധികം ജോലി ചെയ്തു , പിന്നീട് രാജി വെച്ച് .
Qualifications : BA (English), MA (Hindi), Civil Engineering Diploma , Bachelor of Academic Law, Stenography, Type writing, PGDCA, Diploma in Astrology , Diploma in English ,Hindi Translation Course etc
അവാര്‍ഡ് :- പഠിക്കുമ്ബോള്‍ national merit scholarship, സിനിമയില്‍ വന്നതിനു ശേഷം ഏകലവ്യ അവാര്‍ഡ്, Best all rounder in Malayalam film industry Award, വനമിത്രാ സേവാ പുരസ്‌കാരം .
ഹോബി :- 1) Meditation
2) Cricket
3) Cinema
4) Travelling
5) പറയൂല (ഊഹിച്ചെടുത്തോ മക്കളെ )
അറിയാവുന്ന ഭാഷകള്‍ :- Malayalam, English, Hindi, basic knowledge in Tamil, Kannada, Sanscrit (വളരെ അത്യാവശ്യം വന്നാല്‍ നല്ല ഫസ്റ്റ് ക്ലാസ് തെറി ഭാഷയും പറയും )
email :- carnival5555@gmail.com
facebook:- Santhosh Pandit
കുടുംബം :- അച്ഛനും അമ്മയും കുറെ വര്ഷങ്ങള്ക്കു മുമ്ബേ മരിച്ചു . ഏക സഹോദരി married and settled.
മതം/ജാതി :- ഹിന്ദു /പണ്ഡിറ്റ്
രാഷ്ട്രീയം :- 'പറയൂല'
Address :- 'Sree Krishna Bhavan', Narikuni, Kozhikode
ഞാന്‍ വനിതാ കമ്മീഷന്‍ chair person ആയാല്‍ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്‌നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു . Oru Demonstration ..
പരാതിക്കാരി :- ' ഹലോ വനിത കമ്മീഷന്‍ .. പണ്ഡിറ്റ് ഏട്ടന്‍ അലെ ?'
പണ്ഡിറ്റ് .. 'ആ. വേഗം പറഞ്ഞു തൊലക്ക് . എന്തോ വേണം?'
പരാതിക്കാരി . 'എന്റെ പേര് ഡുണ്ടു മോള്‍ ?'
പണ്ഡിറ്റ് .. 'അയ്യേ .. ഡുണ്ടു മോള്‍ ? ഇതൊക്കെ എന്ത് പേര് ? ആ പേരിട്ടവനെ തല്ലണം ..'
പരാതിക്കാരി ..'സര്‍ sir..ഞാന്‍ വിവാഹിതയാണ്.'
പണ്ഡിറ്റ് .'അയിന്? ഞാന്‍ എന്ത് വേണം '
പരാതിക്കാരി ..'സര്‍ ഭര്‍ത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു . ഉടനെ കേരളത്തില്‍ മദ്യം നിരോധിക്കുവാന്‍ പറ്റുമോ ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു . '
പണ്ഡിറ്റ് . 'Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ് .. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാന്‍ പറ്റില്ല ..'
പരാതിക്കാരി .. 'പക്ഷെ സര്‍.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ് '
പണ്ഡിറ്റ് .' ഒരു പ്രശ്‌നവും ഇല്ല .. അനുഭവിച്ചോ.? എന്തിനാണ് നീ കല്യാണം കഴിച്ചത് ? നിന്നെ പോലെ ഉള്ളവര്‍ മരിക്കുന്നതാണ് നല്ലതു .. ഇനി മേലില്‍ ഇവിടേയ്ക്ക് വിളിക്കരുത് .ഈ നമ്ബര്‍ ആര്‍ക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലൂ . അതിനല്ലേ അവര്‍ അവിടെ ഇരിക്കുന്നത് .. '
ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തന്റെ ഭര്‍ത്താവും , അമ്മായി അമ്മയും ആണെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയുന്നു . പിന്നീടുള്ള കാലം 'എല്ലാം സഹിച്ചു ' ക്ഷമയോടെ ജീവിക്കുന്നു . അങ്ങനെ കേരളത്തിലെ ഗാര്‍ഹിക പീഡന കഥകള്‍ മൊത്തം അവസാനിക്കുന്നു . അതൊരു ഉഗ്രന്‍ ഐഡിയ അല്ലെ ?
(എന്റെ ബയോഡേറ്റ എന്റെ അറിവിലും തെളിവ് നോക്കിയാലും പൂര്‍ണമായും സത്യമാണെന്നു ഒരിക്കലും പറയില്ല . നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വിശ്വസിക്കുക .)
പണ്ഡിറ്റിനെ വിളിക്കൂ ..
കേരളത്തിലെ യുവതികളെ രക്ഷിക്കൂ ..
By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ )