Mumbai: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി നാളെ (വെള്ളിയാഴ്ച) തിയേറ്ററുകളില്‍ എത്തുകയാണ്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നായിരുന്നു Bollywood Queen കങ്കണ റണൗത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
താന്‍ ഏറെ സന്തോഷത്തോടെ അഭിനയിച്ച ചിത്രമാണ് തലൈവി (Thaliavii) എന്നും ഈ ചിത്രം സിനിമാ പ്രേമികളെ തിയേറ്ററിലേയ്ക്ക് മടക്കിക്കൊണ്ടു വരുമെന്നും കങ്കണ റണൗത് (Kangana Ranaut) അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ചിത്രം കണ്ട മാതാപിതാക്കളുടെ അഭിപ്രായം ആരാധകരുമായി പങ്കുവയ്ക്കുകയാണ് കങ്കണ. "അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് ആശംസകള്‍", എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ കങ്കണ ആരാധകരെ അറിയിച്ചത്. റിലീസിന് മുന്‍പായി നടന്ന പ്രത്യേക സ്‌ക്രീനിംഗില്‍ ചിത്രം കണ്ട ശേഷമാണ് താരത്തിന്‍റെ മാതാപിതാക്കള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി വെള്ളിയാഴ്ച രാജ്യത്താകമാനം റിലീസ് ചെയ്യും. ഒരു മാസത്തിന് ശേഷം ചിത്രത്തിന്‍റെ OTT റിലീസും ഉണ്ട്.
അര നൂറ്റാണ്ട് കാലം തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞാടിയ വ്യക്തിയായിരുന്നു ജയലളിത. എം.ജി.ആറിന്‍റെ നായികയായി തിരശീലയില്‍ ആരംഭിച്ച ജീവിതം തമിഴകത്തിന്‍റെ അമ്മയായി അവസാനിക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തിലെ 57 വര്‍ഷങ്ങളാണ് തലൈവി (Thalaivii) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കങ്കണ റണൗത് ജയലളിതയായി എത്തുമ്പോള്‍ അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി രൂപം മാറുന്നത്.
തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് ചിത്രം റിലീസ് ചെയ്യപ്പെടുകയാണ്. നിര്‍മ്മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
ജയലളിതയുടെ സിനിമാ, രാഷ്ട്രീയ ജീവിതം, ഒടുവില്‍ അവരുടെ മരണവും അതേപടിയാണ് സിനിമയില്‍ ഉള്ളത് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീര്‍ത്തതെന്നാണ് അരവിന്ദ് സ്വാമി അഭിപ്രായപ്പെട്ടത്.
എ. എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി (Thalaivii) തമിഴിനു പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...