കൽപ്പറ്റ: വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മനുവിന്റെ ഭാര്യ ചന്ദ്രികയ്ക്കായി വനത്തിനുള്ളിൽ തിരച്ചിൽ തുടരുന്നു. കാട്ടാന ആക്രമിച്ച സമയത്ത് ഭയന്ന് വനത്തിലേക്ക് ഓടിപ്പോയതായാണ് സംശയം.
മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ചന്ദ്രികയുടെ ഷാൾ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ഐസി. ബാലകൃഷ്ണൻ എംഎൽഎ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തുടർച്ചയായ ആക്രമണം തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ വിമർശനം. വന്യജീവി ആക്രമണത്തിനെതിരെ നടപടി വേണമെന്നും വന്യ ജീവി ആക്രമണമുണ്ടാകുമ്പോൾ നൽകുന്ന വാഗ്ദാനങ്ങൾ പലിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
അഞ്ചുമണിയായാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥണ്. ഫെൻസിക് പ്രവർത്തിക്കുന്നില്ല. കിടങ്ങുകൾ കാട്ടാനയെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നും കാപ്പാട് നഗർ നിവാസികൾ ചൂണ്ടിക്കാട്ടി. മാനുവും കുടുംബവും കാപ്പാട് നഗർ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതാണ്. തമിഴ്നാട്ടിലെ വെള്ളരി നഗർ നിവാസിയാണ് മാനു.
രണ്ടുമാസത്തിനിടെ ഒമ്പത് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലും നൂൽപ്പുഴയിൽ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇടുക്കിയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45)യെ ആണ് കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.