Guru Margi 2025: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം നിലവിൽ ഇടവ രാശിയിലാണ്. വളരെനാൾ വക്രഗതിയിലായിരുന്നു ശേഷം നിലയിൽ നേരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.
Jupiter Direct 2025: വളരെനാൾ വക്രഗതിയിലായിരുന്നു ശേഷം നിലയിൽ നേരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും.
Jupiter Direct 2025: ജ്യോതിഷ പ്രകാരം വ്യാഴത്തിന് ഒരു രാശി മാറാൻ ഒരു വർഷത്തെ സമയമെടുക്കും. അതുകൊണ്ടുതന്നെ ഒരു രാശിചക്രം പൂർത്തിയാക്കാൻ വ്യാഴത്തിന് 12 വർഷത്തെ സമയം വേണം.നിലവായിൽ വ്യാഴം ഇടവ രാശിയിലാണ്.
മെയ് മാസത്തിൽ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ഇത് ജനജീവിതത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും.
2024 നവംബർ മുതൽ വ്യാഴം വിപരീത ദിശയിൽ സഞ്ചരിക്കുകയായിരുന്നു എന്നാൽ ഫെബ്രുവരി 4 മുതൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇടവത്തിൽ വ്യാഴം നേരിട്ട് നീങ്ങുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ
വ്യാഴ-ശുക്ര മെയ് 14 വരെ പരസ്പരം രാശികളിൽ പരിവർത്തന യോഗം ഉണ്ടാക്കും. ഇത് മൂലം ചില രാശിക്കാർക്ക് ഗുണം ലഭിക്കും. വ്യാഴ കൃപയാൽ ഭാഗ്യ ഏറ്റം കൈവരിക്കുന്ന ആ രാശികളെ അറിയാം...
ഇടവം (Taurus): ഇടവം രാശിക്കാർക്ക് വ്യാഴം നേർഗതിയിൽ സഞ്ചരിക്കുന്നത് വൻ നേട്ടങ്ങൾ നൽകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശമ്പളം കൂടും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഈ സമയം നിക്ഷേപത്തിന് വളരെ അനുകൂലമാണ്. ബിസിനസുകാരുടെ ഭാഗ്യം തെളിയും.
കന്നി (Virgo): വ്യാഴത്തിൻ്റെ നേർ ചലനം ഇവരുടെ ജീവിതത്തിലും നല്ല ദിവസങ്ങൾ കൊണ്ടുവരും. ശമ്പളം വർദ്ധിക്കും, ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടത്തും, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം, പങ്കാളിത്തത്തിൽ നിന്ന് നേട്ടങ്ങൾ.
വൃശ്ചികം (Scorpio): വ്യാഴം നേർ ഗതിയിൽ ചലിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതാണ്. നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കാം. നല്ല വാർത്തകൾ കേൾക്കും, ചെലവുകൾ നിയന്ത്രിക്കാനായാൽ പഴയ കടങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
മീനം (Pisces): മീനരാശിയുടെ അധിപൻ വ്യാഴമാണ് അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ നേർഗതിയിലേക്കുള്ള സഞ്ചാരം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കും. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രയോജനം ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)