കോട്ടയം: കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം പിളർന്നു. പാർട്ടിയിൽ നിന്നും ഒരു വിഭാഗം ജോണി നെല്ലൂരിൻറെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്നും മാറും. നിലവിൽ ബിജെപി പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് മാതൃഭൂമി ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിൻറെ വൈസ് ചെയർമാനാണ് ജോണി നെല്ലൂർ.പാർട്ടിയിലെയും യുഡിഎഫിലെയും ചുമതലകൾ ഇതോടെ ജോണി നെല്ലൂർ ഒഴിഞ്ഞേക്കും എന്നാണ് സൂചന. യുഡിഎഫിൽ സെക്രട്ടറി സ്ഥാനവും ജോണി നെല്ലൂരിനുണ്ട്. അതേസമയം ബിജെപി പിന്തുണയിൽ രൂപീകരിക്കുന്ന പാർട്ടി എന്ന ആശയം ക്രിസ്ത്യൻ ഭൂരിപക്ഷ വോട്ട് മുന്നിൽ കണ്ടു കൊണ്ടും ഒരു ബദൽ മുന്നണി എന്ന ആശയത്തിൽ നിന്നുമാണെന്നാണ് സൂചന.
പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച വിക്ടര്‍ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും.ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് ജോണി നെല്ലൂർ?
കേരള രാഷ്ട്രീയത്തിലെ ഫെയിം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി 3 തവണ വിജയിച്ച എംഎൽഎ എന്ന റെക്കോർഡ് നെല്ലൂരിനാണ്. 1991,1996, 2001 കാലഘട്ടത്തിലായിരുന്നു ഇത്. 2011-ൽ അങ്കമാലിയിൽ മത്സരിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങി. മൂവാറ്റുപുഴ ബാർ അസ്സോസിയേഷനിൽ വക്കീലായും ജോണി നെല്ലൂർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...