വയനാട്: പുൽപ്പള്ളി അമരക്കുനിയിൽ ജനവാസമേഖലയിൽ ദിവസങ്ങളായി ഭീതിപരത്തുന്ന കടുവ വീണ്ടും വളർത്തുമൃഗത്തെ പിടികൂടി. അമരക്കുനി ഊട്ടിക്കവലയിലെ ബിജുവിന്‍റെ വീട്ടിലെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ.
എട്ട് ദിവസത്തിനിടെ നാല് ആടുകളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവെച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഒന്നരകിലോമീറ്ററോളം അകലെയാണിത്. കടുവക്കായി വനംവകുപ്പ് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും വളർത്തുമൃഗത്തെ കൊന്നത്.
ALSO READ: പത്തനംതിട്ടയിലേത് കൊടും ക്രൂരത; ഇതുവരെ അറസ്റ്റിലായത് 44 പേർ, മുപ്പതിലധികം കേസുകൾ
കടുവ നിലവിൽ കാപ്പിത്തോട്ടത്തിലാണുള്ളതെന്ന് വനംവകുപ്പ് പറയുന്നു. ഇവിടെവെച്ച് മയക്കുവെടി വെക്കുക പ്രയാസമാണ്. തുറസ്സായ സ്ഥലത്തേക്ക് മാറ്റിവേണം മയക്കുവെടി വെക്കാനെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ പറഞ്ഞു. കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ കഴിഞ്ഞ ദിവസവും നടത്തിയിരുന്നു.
തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുകയാണ്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. സംഘം സ്ഥലത്തുണ്ട്. കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ ജനങ്ങൾ കടുവ ഭീതി മൂലം കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.