വയനാട്: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ എത്തും.
കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും ദുരന്തബാധിത പ്രദേശത്തേക്ക് എത്തും. കൂടാതെ നേവിയുടെ സംഘവും വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തും. ഏഴിമലയിൽ നിന്നാണ് നാവിക സേനാ സംഘം രക്ഷാപ്രവർത്തനത്തിനായി എത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നാവികസേനയുടെ സഹായം അഭ്യർത്ഥിച്ചത്.
ALSO READ: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്
നാവികസേനയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. അതേസമയം, വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തനങ്ങൾക്കായി പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ് തല ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ദുരന്തബാധിത പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായി എടുക്കണമെന്നും ആവശ്യമെങ്കിൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണമെന്നും മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.