കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായത്. കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
വിമാനം ബേയിൽ നിന്നും നീങ്ങുമ്പോഴായിരുന്നു ഇവർ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരുടേയും യാത്ര റദ്ദാക്കി പോലീസിന് കൈമാറി. തെറ്റിദ്ധരിച്ചാണ് എമർജൻസി വാതിൽ തുറന്നതാണെന്നാണ് ഇവരുടെ വാദം.
ഇൻഡിഗോ വിമാനത്തിൽ മദ്യലഹരിയിൽ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ
ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ച് യാത്രക്കാർ. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിക്കുകയായിരുന്നു. 40 വയസുള്ള യാത്രക്കാരനെതിരെ കേസെടുത്തതായി ഇൻഡിഗോ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 7.56ന് ഐജിഐ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട 6E 308 നമ്പർ വിമാനത്തിലാണ് സംഭവം. "ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ മദ്യപിച്ച അവസ്ഥയിൽ എമർജൻസി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ചു" എന്നാണ് സംഭവത്തെക്കുറിച്ച് ഇൻഡിഗോ വ്യക്തമാക്കുന്നത്.
"സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ, വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് ഉചിതമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തെത്തുടർന്ന്, വിമാനത്തിന്റെ സുരക്ഷിതയിൽ പ്രശ്നങ്ങൾ ഉണ്ടായില്ല" എന്നും എയർലൈൻസ് അറിയിച്ചു. ബംഗളൂരുവിൽ എത്തിയ ശേഷം യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...