Road Accident: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി

Accident In Kozhikode: ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്ന് പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 08:05 AM IST
  • നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി
  • കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ 2:45 ഓടെയായിരുന്നു അപകടം
  • ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായത്
Road Accident: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയാതായി റിപ്പോർട്ട്. കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ 2:45 ഓടെയായിരുന്നു അപകടം. 

Also Read: നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി, ആർക്കും എതിരല്ല; മുഖ്യമന്ത്രി

അപകടത്തിൽ പമ്പിലെ ജീവനക്കാരൻ സൂരജിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവത്തിൽ പെട്രോൾ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു. 

Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്ന് പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

തൃശ്ശൂരിൽ നവജാതശിശു ബക്കറ്റിൽ മരിച്ചനിലയിൽ; 42 കാരി പിടിയിൽ 

തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രസവിച്ച വിവരം മറച്ചുവച്ച്  യുവതി തൃശ്സൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസ തേടിയിരുന്നു. 

Also Read: ഈ അഞ്ച് രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, സൂര്യ കൃപയാൽ ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!

എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പറഞ്ഞത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം നടത്തണമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News