ADGP report: പൂരം കലങ്ങി! പക്ഷേ റിപ്പോർട്ട് 'കലങ്ങിയില്ല'; പൂരം വിവാദത്തിൽ തുടരന്വേഷണം

എ‍ഡിജിപിയുടെ റിപ്പോർട്ടും ഡിജിപിയുടെ കത്തും പരിശോധിച്ചാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 01:07 PM IST
  • പൂരം കലങ്ങലിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു
  • എഡിജിപിയ്ക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് സാധ്യത
  • തുടരന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും
ADGP report: പൂരം കലങ്ങി! പക്ഷേ റിപ്പോർട്ട് 'കലങ്ങിയില്ല'; പൂരം വിവാദത്തിൽ തുടരന്വേഷണം

തൃശ്ശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. വിഷയത്തിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. തുടരന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. ആഭ്യന്തര മന്ത്രിയുടെ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികളെ പറ്റി ആലോചിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

എ‍ഡിജിപിയുടെ റിപ്പോർട്ടും തുടർന്ന് ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടും പരിശോധിച്ചാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയത്. 

Read Also:ആത്മാഭിമാനം ഇത്തിരി കൂടുതലാണ്! രണ്ടും കല്‍പിച്ച് പിവി അന്‍വര്‍, 'തീ' ആകാന്‍ വൈകീട്ട് പത്രസമ്മേളനം

എ‍ഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നും പൂരം കലക്കലിൽ മറ്റൊരു അന്വേഷണം നടത്തണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു. എഡിജിപിയ്ക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണമുണ്ടാകും. 

പൂരം നടത്തിപ്പിൽ എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടികാട്ടി ഡിജിപി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എഡിജിപിയുടെ റിപ്പോർ‍‍‍‍‍‍‍‍‍ട്ടും സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകളും പരി​ഗണിച്ചാണ് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി തുടരന്വേഷണത്തിന് ശുപാർശ ചെയ്തത്.

പൂരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടും തൃശ്ശൂർ പൊലീസ് ക്ലബിലുണ്ടായിരുന്ന എ‍ഡിജിപി ഇടപ്പെട്ടില്ല, എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോ​ഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ക്രമീകരണങ്ങളിൽ അവസാന നിമിഷം മാറ്റം വരുത്തി,  ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടും അഞ്ച് മാസം കാലതാമസം വരുത്തി തുടങ്ങിയ കാര്യങ്ങൾ ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നതായി വിവരം. 

കമ്മീഷണർ അങ്കിത് ശോകനെയും തിരുവമ്പാടി ദേവസ്വത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു എഡിജിപി നൽകിയ റിപ്പോർട്ട്. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലുകളോ മറ്റ് ഗൂഢാലോചനകളോ ഉണ്ടായില്ലെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News