തിരുവനന്തപുരം: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം (Murder) ഗൗരവതരമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. കാമ്പസുകളിൽ ബോധവൽക്കരണ പരിപാടികൾക്ക് മന്ത്രി അടിയന്തര നിർദേശം നൽകി.
ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തണം. ലിംഗനീതിയെപ്പറ്റി വിശദമായ വിവരണം ഉൾപ്പെടുത്തി ക്ലാസുകൾ നൽകണമെന്നും മന്ത്രി നിർദേശിച്ചു. ഐസിസിയും ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണം.
ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഒക്ടോബറിൽ തന്നെ ക്ലാസുകൾ ആരംഭിക്കണം. സ്ഥാപനമേധാവികൾക്ക് ഇക്കാര്യത്തിൽ ഉടൻ നിർദ്ദേശം നൽകണമെന്നും മന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി (Minister) ആവശ്യപ്പെട്ടു. ഇതിനായി കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കും. യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം മികച്ചതാക്കുന്നതിന് പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...