തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ (Sslc) മാറ്റിവെച്ചു. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ പരിഗണിച്ചാണ് പൊതുവിദ്യാസ വകുപ്പ് ഉത്തരവിട്ടത്. എപ്രിൽ എട്ടിനായിരിക്കും രണ്ട് പരീക്ഷകളും നടക്കുക. 17 മുതലായിരുന്നു പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പും,പരീക്ഷയും ഒരുമിച്ചെത്തിയാൽ ഇത് നടക്കില്ല. കേരളത്തിലെ 70 ശതമാനത്തിലധികം അധ്യാപകരും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നവരാണ്.
ഇതോടെയാണ് പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ (Election) നിന്നും ഉത്തരവെത്തിയത്. ഇതേ തുടർന്നാണ് നടപടി. ഏപ്രിൽ എട്ടിന് പോളിങ്ങ് അവസാനിച്ച് ഏപ്രിൽ എട്ടിന് പരീക്ഷ തുടങ്ങും. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ പിറ്റേന്ന് തന്നെ പരീക്ഷ വെക്കുന്നതിൽ അധ്യാപകർക്ക് എതിർപ്പുണ്ട്. നേരത്തെ തന്നെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതിൽ വ്യക്തത വന്നിരുന്നില്ല.
ALSO READ: SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും
പരീക്ഷകള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിലില്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി പ്രധാന അദ്ധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് അസോസിസിയേഷന്‍ (കെ എസ് ടി എ ) സര്‍ക്കാരിന് കത്ത് നല്കിയിരുന്നു.അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കൂടിയുള്ളതിനാല്‍ വിദ്യാർഥികള്‍ക്ക് (Students) പരീക്ഷയ്ക്ക് പഠന സഹായ പിന്തുണ നല്കുന്നതിന് പരിമിതികളുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെ എസ് ടി അറിയിച്ചിരുന്നു.
ALSO READ: Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%
എന്നാൽ പരീക്ഷ മാറ്റുന്നതിനോട് കുട്ടികൾക്കിടിയിൽ നിന്നും അനുകൂല അഭിപ്രായമില്ലെന്നതാണ് സത്യം. തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരിക്കുന്ന ഘട്ടമായതിനലാണ് വീണ്ടും തീയ്യതി നീട്ടുന്നതിനോട് കുട്ടികളുടെ എതിർപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...