രണ്ട് വർത്തിന് ശേഷം സ്കൂളുകൾ പഠനോത്സവത്തിലേക്ക്

കോവിഡ് പ്രതിസന്ധിയില്‍ കളിയും ചിരിയും പഠനവും വീടുകളിലേയ്ക്ക് മാത്രം ചുരുങ്ങിയ കുട്ടികള്‍ ഇനനു മുല്‍ പുതിയ അധ്യയനത്തിലേയ്ക്ക്. സക്ൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്ഘാടനം സര്‍ക്കാര്‍ ആഘോഷമാക്കി.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Jun 1, 2022, 02:48 PM IST
  • കോവിഡ് പ്രതിസന്ധിക്കു ശേഷം 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തിയത്.
  • കളിയും ചിരിയും പഠനവും വീടുകളിലേയ്ക്ക് മാത്രം ചുരുങ്ങിയ കുട്ടികള്‍ ഇനനു മുല്‍ പുതിയ അധ്യയനത്തിലേയ്ക്ക്.
  • കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.
രണ്ട് വർത്തിന് ശേഷം സ്കൂളുകൾ പഠനോത്സവത്തിലേക്ക്

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ പുതിയ അധ്യയനത്തിലേക്ക്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. ആറ് വര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളില്‍ പത്തര ലക്ഷം കുട്ടികള്‍ കൂടുതലായെത്തിയെന്ന് മുഖ്യമന്ത്രി.ജാതിയും മതവും കുട്ടികളെ വേര്‍തിരിക്കില്ല.  സ്‌കൂളുകള്‍ മതനിരപേക്ഷതയുടെ കേന്ദ്രമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ ജാഗ്രത്തായ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി. കോവിഡ് പ്രതിസന്ധിക്കു ശേഷം 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തിയത്.

കോവിഡ് പ്രതിസന്ധിയില്‍ കളിയും ചിരിയും പഠനവും വീടുകളിലേയ്ക്ക് മാത്രം ചുരുങ്ങിയ കുട്ടികള്‍ ഇനനു മുല്‍ പുതിയ അധ്യയനത്തിലേയ്ക്ക്. സക്ൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്ഘാടനം സര്‍ക്കാര്‍ ആഘോഷമാക്കി. കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.പൊതുവിദ്യാലയങ്ങള്‍ നേട്ടത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷം കൊണ്ട് പത്തര ലക്ഷം കുട്ടികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ എത്തിയതായും മുഖ്യമന്ത്രി. സ്‌കൂളുകള്‍ മതനിരപേക്ഷയുടെ കേന്ദ്രമാണ്. ജാതിയും മതവും കുട്ടികളെ വേര്‍തിരിക്കില്ല. 

Read Also: Kerala School Reopening: ഇനി ഡിജിറ്റലല്ല... കോവിഡിനെ അതിജീവിച്ച് കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

മതനിരപേക്ഷത തകര്‍ക്കാന്‍ ബോദപൂര്‍വ്വമായ ശ്രമം നടക്കുന്നതായും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 23 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.സ്‌കൂള്‍ കലോത്സവവും കായിക മേളയും ശാസ്ത്രമേളയുമെല്ലാം ഈ അധ്യയന വര്‍ഷം തിരികെയെത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.കേട്ടണ്‍ വില്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡേ ജേതാവുമായ സ്‌നേഹ അനുവിനെ ചടങ്ങില്‍ ആദരിച്ചു. 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സകൂളുകളിലേക്ക് എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News