തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് എങ്ങിനെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതൃത്വം.
ചാറ്റ് പുറത്താവുകയും സംഭവം ശബരിനാഥന്റെ അറസ്റ്റിലേയ്ക് വരെ എത്തിച്ചതോടെ ഇതിനെ വളരെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. കൂടാതെ ഈ വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നാണ് സൂചന. മുന്‍പും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരുന്നു, എന്നാല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ കത്തയച്ചു. സംഭവത്തില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചന.
Also Read: K S Sabarinathan: ശബരീനാഥന് ഒടുവിൽ ജാമ്യം, ആവശ്യപ്പെടുമ്പോൾ ഹാജരാവണം
അതേസമയം, കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകും. ജാമ്യ വ്യവസ്ഥയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ഹാജരാകാനാണ് നിര്‍ദ്ദേശം. ജാമ്യ വ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ശബരിനാഥന്റെ അറസ്റ്റില്‍ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമസഭയിൽ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനും മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്.
സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ, കഴിഞ്ഞ ജൂൺ 13 നാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ചവരെ ഇ.പി ജജയരാജൻ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോൾ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...