സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂടുമോ; അന്തിമ തീരുമാനം ഇന്ന്

കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 09:40 AM IST
  • മദ്യത്തിനും വില ഉയരുമോയെന്ന് ഇന്ന് അറിയാം
  • പാൽ വില ലീറ്ററിന് 6 രൂപ കൂട്ടിയേക്കുമെന്ന് സൂചന
  • ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്
സംസ്ഥാനത്ത്  പാലിനും മദ്യത്തിനും വില കൂടുമോ; അന്തിമ തീരുമാനം ഇന്ന്

സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില ഉയരുമോയെന്ന് ഇന്ന് അറിയാം.  ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭാ യോ​ഗത്തിലെടുക്കും. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടിയേക്കുമെന്നാണ് സൂചന. എട്ടു രൂപയുടെ വർധനയാണ് മിൽമ ആവശ്യപ്പെട്ടതെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണ് മദ്യവില കൂട്ടുന്നത് പരി​ഗണിക്കുന്നത്.

കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ പാൽ  ലീറ്ററിന് 50 രൂപയ്ക്കാണ് മിൽമ വിൽക്കുന്നത്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്. പാൽ വില ഉയർത്തുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കുമോ എന്ന ചോദ്യമാണ് ക്ഷീര കർഷകർ ഉയർത്തുന്നത്. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം.

അതേസമയം മദ്യ ഉത്പാദകരിൽ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിലൂടെ 175 കോടി രൂപയിലേറെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് മദ്യത്തിന്റെ വില കൂട്ടാൻ ആലോചിക്കുന്നത്. മദ്യവില ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതും ഇന്ന്  മന്ത്രിസഭാ യോ​ഗം പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News