Kollam : ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ (Poonch Encounter) വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ (Martyr H Vaishak) മൃതദേഹം സംസ്കരിച്ചു. മൃതദേഹം സൈനികന്റെ ജന്മാനാടായ കൊട്ടക്കരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ധീരജവാന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ജന്മനാട്ടിൽ എത്തിയത്.
ഇന്നലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വൈശാഖിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.എൻ ബാലഗോപാലാണ് ഏറ്റവാങ്ങിയത്. ഇന്നലെ രാത്രി 8.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെയാണ് പാങ്ങോട് മിലിട്ടറിയ ക്യാമ്പിൽ നിന്ന് ജന്മനാട്ടിൽ എത്തിച്ചത്.
ധീര ജവാന്റെ മൃതശരീരം വിലാപയാത്രയായി ജന്മനാട്ടിൽ എത്തിച്ചത്. പിന്നീട അദ്ദേഹം അടിച്ച സ്കൂളിൽ ഭൗതിക ശരീരം എത്തിച്ചിരുന്നു. വാൻ ജനാവലിയാണ് വൈശാഖിന്റെ മൃതദേഹം കാണാൻ ജന്മനാട്ടിൽ എത്തിയത്. ഏവരും അദ്ദേഹത്തിന് അന്ത്യോപചാരവും അർപ്പിച്ചു.
ALSO READ : Poonch Encounter Martyr Vaishak : സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു, സംസ്കാരം നാളെ
ഒക്ടോബർ 11 തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മുകശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിലാണ് വെടിവെയ്പ്പുണ്ടായത്. വൈശാഖ് അടക്കം അഞ്ച് സൈനീകരാണ് വീരമൃത്യു വരിച്ചത്. 24 കാരനായ വൈശാഖ് 2017-ലാണ് സൈന്യത്തിൻറെ മെക്കനൈസ്ഡ് ഇൻഫൻട്രിയുടെ (Mechanised Infantry) ഭാഗമായത്.
ALSO READ : Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു
അവസാനമായി കഴിഞ്ഞ ഓണാവധിക്കാണ് വൈശാഖ് നാട്ടിൽ വന്നത്. പുതിയതായി പണിത വീട്ടിൽ താമസിച്ച ശേഷമായിരുന്നു മടക്കം. ഒടുവിൽ ഇനി വീട്ടിലേക്ക് അവസാനമായി വൈശാഖ് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...