Odisha Train Accident : ഒഡീഷ ട്രെയിൻ അപകടം; യാത്രക്കാരായ നാല് തൃശൂർ സ്വദേശികൾക്ക് പരിക്ക്

Thrissur Natives in Odisha Train Accident : കൊൽക്കത്തയിൽ ക്ഷേത്രം ജോലിക്കായി പോയി തിരികെ മടങ്ങവെയാണ് അപകടം സംഭവിക്കുന്നതെന്ന് തൃശൂർ സ്വദേശികൾ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 08:37 AM IST
  • ഇവരിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • കൊൽക്കത്തിയിൽ ക്ഷേത്ര നിർമാണത്തിന് ശേഷം തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിക്കുന്നത്.
  • ചെന്നൈയിലെത്തി അവിടെ നിന്നും തൃശൂരിലേക്ക് തിരിക്കാനായിരുന്നു.
Odisha Train Accident : ഒഡീഷ ട്രെയിൻ അപകടം; യാത്രക്കാരായ നാല് തൃശൂർ സ്വദേശികൾക്ക് പരിക്ക്

ഭുബനേശ്വർ : ഒഡീഷയിൽ അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ യാത്രക്കാരായിരുന്ന നാല് തൃശൂർ സ്വദേശികൾ സുരക്ഷിതർ. തൃശൂർ അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, വിജേഷ് എന്നിവരാണ് അപകടത്തിൽപെട്ട ട്രെയിനിലുണ്ടായിരുന്ന മലയാളികൾ. ഇവരിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്തിയിൽ ക്ഷേത്ര നിർമാണ ജോലിക്കായി പോയി തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിക്കുന്നത്. ചെന്നൈയിലെത്തി അവിടെ നിന്നും തൃശൂരിലേക്ക് തിരിക്കാനായിരുന്നു.

ട്രെയിൻ ഒരു വശത്തേക്ക് മറിയുകയായിരുന്നു. തുടർന്ന് എമർജൻസി എക്സിറ്റിന്റെ ചില്ലുകൾ തകർത്ത് തങ്ങൾ ട്രെയിന്റെ പുറത്ത് കിടക്കുകയായിരുന്നുയെന്ന അപകടത്തിൽ പെട്ട തൃശൂർ സ്വദേശികൾ അറിയിച്ചു. ഒരു വിജനമായ പാടത്തേക്കാണ് ട്രെയിൻ മറിഞ്ഞ് വീണത്. പുറത്തെത്തിയതിന് പിന്നാലെ കൂടെ ഉണ്ടായിരുന്ന ഒരാളെ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയാളെ കണ്ടെത്തിയത്. തങ്ങളെ കൊണ്ട് കഴിയാവുന്ന ആളുകളെ ബോഗിക്ക് പുറത്തെത്തിച്ചുയെന്നും തൃശൂർ സ്വദേശികൾ അറിയിച്ചു.

ALSO READ : Odisha Train Accident: ദുരന്ത ഭൂമിയായി ഒ‍ഡീഷ; ട്രെയിൻ അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ

അതേസമയം അപകടത്തിലെ മരണസംഖ്യ 233 ആയി എന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റ് ചികിത്സിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു കയറിയാണ് അപകടം സംഭവിക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന പതിക്കുകയായിരുന്നു. അടുത്തിടെ ഇന്ത്യയിൽ സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ഇന്നലെ ജൂൺ രണ്ടിന് രാത്രിയിൽ സംഭവിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്. 12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെ പേരുമെന്നാണ് റെയിൽവെ അറിയിക്കുന്നത്. ഇവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവെ.

ഭുബനേശ്വർ, കൊൽക്കത്തയിൽ എന്നിവടങ്ങളിൽ നിന്നുള്ള രക്ഷദൗത്യ സംഘം ബാഹനാഗ സ്റ്റേഷൻ കേന്ദ്രീകരിച്ച് രക്ഷപ്രവർത്തനം തുടരുകയാണ്. ഒപ്പം ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും സംസ്ഥാന സർക്കാരുടെ രക്ഷദൗത്യ സംഘവും രക്ഷപ്രവർത്തനത്തിൽ ചേർന്നതായി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ അപകടത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപയും ഗുരതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവെ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News